നെടുങ്കുന്നത്തെ അക്ഷരമുത്തശിക്ക് ഇനി പുതിയ മന്ദിരം

Estimated read time 1 min read

നെടുംകുന്നം ഗവണ്മെന്റ് ഹൈസ്‌കൂളിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന്റെ ശി ലാസ്ഥാപന കര്‍മ്മം ഗവ.ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് മാര്‍ച്ച് 9 രാവിലെ 10.30ന് നിര്‍ വഹിക്കും. എംഎല്‍എ നിയോജകമണ്ഡല ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവ ദിച്ച 3.52 കോടി രൂപ ചെലവിട്ട് ആദ്യഘട്ടമായി 9900 ചതുരശ്ര അടി വിസ്തൃതിയില്‍ 2 നിലകളിലായി പുതിയ കെട്ടിടം ഉയരും. 8 ക്ലാസ് മുറികള്‍, ലൈബ്രറി, കെമിക്കല്‍ ലാബ് , കമ്പ്യൂട്ടര്‍ ലാബ്, മിനി ഓഡിറ്റോറിയം, ശുചിമുറികള്‍ എന്നിവ ഉള്‍പ്പെടുത്തി ഹൈടെക് സ്‌കൂള്‍ നിലവാരത്തിലാണ് നിര്‍മാണം. നെടുംകുന്നത്തെ വിദ്യാഭ്യാസ മേ ഖലയില്‍ ഏറെ പ്രാധാന്യമുള്ളതു നൂറുവര്‍ഷത്തിലധികം പഴക്കമുള്ള സ്‌കൂളുമായ ഈ സ്‌കൂളിലെ ഏറ്റവും പ്രധാനപ്പെട്ട യുപി ബ്ലോക്കാണ് പുതിയ കെട്ടിടത്തിനായി പൊ ളിച്ചു നീക്കിയത്.

കാലപ്പഴക്കവും സ്ഥലപരിമിതിയും മൂലം ബുദ്ധിമുട്ടിയിരുന്നുവെങ്കിലും സ്‌കൂളിലെ പൊതുപരിപാടികളും മറ്റും നടത്തിയിരുന്നത് ഈ കെട്ടിടത്തിലായിരുന്നു. ഗൃഹാതു രത്വം സമ്മാനിക്കുന്ന പഴയകാല വിദ്യാലയങ്ങളുടെ പ്രതീകമാണ് കാലപ്പഴക്കം കൊ ണ്ട് വിസ്മൃതിയിലായി. അതോടൊപ്പം ഹയര്‍ സെക്കണ്ടറി വിഭാഗത്തിന് കിഫ്ബി ധന സഹായത്തോടെ 1 കോടി രൂപ ചെലവഴിച്ച് പുതിയ ഇരുനില കെട്ടിടം പൂര്‍ത്തിയാ ക്കി. ഹൈസ്‌കൂളിന്റെ പുതിയ കെട്ടിടത്തിന് തുക അനുവദിച്ചിട്ട് 2 വര്‍ഷത്തിലധി കമായെങ്കിലും ഈ കെട്ടിടത്തില്‍ ഇലക്ഷന്‍ ബൂത്ത് പ്രവര്‍ത്തിച്ചിരുന്നതിനാല്‍ പൊ ളിക്കുന്നതിന് തടസം നേരിട്ടു. നിരന്തര ശ്രമത്തിനൊടുവില്‍ ഇതിനായി ഇലക്ഷന്‍ ക മ്മീഷന്റെ പ്രത്യേക അനുവാദവും ലഭിച്ചു. പൊതുമരാമത്ത് വകുപ്പിനാണ് നിര്‍മാണ ചുമതല. നിര്‍മാണം എത്രയും വേഗം പൂര്‍ത്തികരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതാ യും ചീഫ് വിപ്പ് അറിയിച്ചു.

സ്‌കൂള്‍ അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ നെടുങ്കുന്നം പഞ്ചായത്ത് പ്രസിഡണ്ട് ബീ ന സി ജെ അധ്യക്ഷയാകും. വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുകേഷ് കെ മണി മുഖ്യപ്രഭാഷണം നടത്തും. വിവിധ തദ്ദേശ ജനപ്രതിനിധികളായ ഹേമലതാ പ്രേം സാഗര്‍, ലത ഉണ്ണികൃഷ്ണന്‍, രവി വി സോമന്‍, ഷിനുമോള്‍, ഡി ഇ ഓ രാകേഷ്, എ ഇ ഒ ഓമന, എച്ച് എസ് എസ് പ്രിന്‍സിപ്പാള്‍ അന്നപൂര്‍ണ, മുന്‍ പ്രധാനാധ്യാപകരായ റംലാ ബീഗം, ലളിതാഭായി, ശാന്തമ്മ എന്നിവരും സ്‌കൂള്‍ അധ്യാപകര്‍, പിറ്റിഎ ഭാരവാഹിക ള്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍, പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുക്കും.

You May Also Like

More From Author