എസ്. ആർ.വി. ജംഗ്ഷനിൽ ബസ് കാത്തിരിപ്പു കേന്ദ്രം

Estimated read time 1 min read
പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ എസ്ആർവി സ്കൂൾ ജംഗ്ഷനിൽ ദീർഘ നാളത്തെ കാത്തിരിപ്പിനൊടുവിൽ ബസ് കാത്തിരിപ്പു കേന്ദ്രം നിർമ്മിച്ചു.എസ് ആർ. വി ഹൈസ്കൂൾ, ഹയർ സെക്കൻ്ററി സ്കൂൾ, സനാതനം യു.പി സ്കൂൾ എന്നീ സ്ഥാപന ങ്ങ ളിലെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും നിരന്തരമായ അഭ്യർത്ഥനയെ തുട ർന്നാണ് കാഞ്ഞിരപ്പള്ളി എംഎൽഎയുടെ പ്രത്യേക വികസന നിധിൽ നിന്നും തുക അനുവദിച്ച് ബസ് കാത്തിരിപ്പു കേന്ദ്രം നിർമ്മിച്ചത്.
പഞ്ചായത്ത് പ്രസിഡൻറ് സി.ആർ ശ്രീകുമാറിൻ്റെ അധ്യക്ഷതയിൽ ഗവ.ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ഉത്ഘാടനം ചെയ്തു. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഷാജി പാമ്പൂരി ,ബ്ലോക്ക് പഞ്ചായത്തംഗം ബി.രവീന്ദ്രൻ നായർ, സനാതനം യു.പി. സ്കൂൾ പ്രധാനാധ്യാപിക പ്രീത വി.നായർ, ഷാജി നല്ലേപ്പറമ്പി ൽ, പി. പ്രജിത്, രാഹുൽ ബി.പിള്ള, പ്രശാന്ത് വി എന്നിവർ പ്രസംഗിച്ചു.

You May Also Like

More From Author