കൊച്ചുമoത്തിൽ ഹമീദ് കുട്ടിക്കും ഭാര്യ ശോശാമ്മ ഹമീദിനും ഭീതി കൂടാതെ കെട്ടുറ പ്പുള്ള വീട്ടിൽ ഇനി അന്തിയുറങ്ങാം.കാഞ്ഞിരപ്പള്ളി സെൻറ്റ് ഡോമിനിക് ഹയർ സെ ക്കൻഡറി സ്കൂളിലെ 1989-90 വർഷത്തെ എസ്എസ്എൽസി പഠിതാക്കളുടെ വാട്സ് അപ്പ് ഗ്രൂപ്പ് കൂട്ടായ്മ ഒന്നര ലക്ഷത്തോളം രൂപ ചെലവിട്ട് വീടിൻ്റെ പണി പൂർത്തീകരിച്ച് കൈ മാരുകുകയായിരുന്നു.
മുണ്ടക്കയം വെള്ളനാടി ആറ്റുപുറമ്പോക്കിൽ താമസിച്ചിരുന്ന ഇവരുടെ വീടും വീട്ടു പകരണങ്ങളും ഒക്കെ രണ്ടു വർഷം മുമ്പുണ്ടായ പ്രളയത്തിൽ ഒലിച്ചുപോയിരുന്നു. ഉടു തുണിക്ക് മറുതുണിയില്ലാതെ വന്ന ഇവർക്ക് പുനരധിവാസം ഒരു വെല്ലുവിളിയായി. സംസ്ഥാന സർക്കാർ അടിയന്തിര ഇടപെടൽ നടത്തി ഇവർക്ക് പത്ത് ലക്ഷം രൂപ അ നുവദിച്ചു.ആറു ലക്ഷം രൂപ ചെലവിട്ട് സ്ഥലം വാങ്ങി ബാക്കി നാലു ലക്ഷം രൂപയ്ക്ക് വീടുപണി തുടങ്ങി ഇതിൻ്റെ മൂന്നാം ഗഡു ലഭിക്കുവാൻ കാലതാമസമെടുത്തതോടെ കൂട്ടായ്മ കൂട്ടം പണം മുടക്കി പണി പൂർത്തീകരിക്കുകയായിരുന്നു.കൂട്ടായ്മ കൂട്ട ത്തി ൻ്റെ ലീഡറും പ്രവാസിയുമായ സുബി ഡോമിനിക്ക് കാലാപറമ്പിൽ മുഖ്യപങ്കാളിത്തം നൽകി ഭവന നിർമ്മാണം ഒരു മാസത്തിനുള്ളിൽ പൂർത്തീകരിച്ച് കൈമാറുക യായി രുന്നു. സിപിഐ എം പാറത്തോട് ലോക്കൽ സെക്രട്ടറി പികെ ബാലനായിരുന്നു നിർ മ്മാണച്ചുമതല.
സജിലാൽ മാമ്മൂട്ടിൽ, ബിജു, സന്ദീപ്, സോണി വർഗീസ്, സിബി മണ്ണൂർ തുടങ്ങിയവർ വീട് പെയിൻറ്റിംഗിനും മറ്റും നേതൃത്വം നൽകി.കട്ടിലും കസേരകളും നാട്ടുകാർ വാ ങ്ങി നൽകി.കൂട്ടായ്മ പ്രവർത്തകർ വീട്ടുവളപ്പിൽ തെങ്ങ്, പ്ലാവ്, മറ്റ് കാർഷിക വിള ക ൾ എന്നിവ നട്ടു നൽകി. രണ്ടു മുറികളും ഹാളും അടുക്കളയും ശൗചാലയും നിർമ്മി ച്ചു നൽകിയിട്ടുണ്ട്.ഞായറാഴ്ച ഉച്ചയ്ക്ക് സിബി ഡോമിനിക്ക് കാലാപറമ്പിൽ പുതിയ ഭവനത്തിൻ്റെ താക്കോൽ ഹമീദിനും ഭാര്യ ശോശാമ്മയ്ക്കും കൈമാറി.ചടങ്ങിൽ സജി ലാൽ അധ്യക്ഷനായി.പാറത്തോട് പഞ്ചായത്ത് അംഗം ഡയസ് കോക്കാട് അ ജു പന യ്ക്കൽ, സി പി ഐ എം പാറത്തോട് ലോക്കൽ സെക്രട്ടറി പി കെ ബാലൻ എന്നിവർ സംസാരിച്ചു.