കർഷക രക്ഷ ഇൻഫാമിലൂടെ:മാർ റെമീജിയോസ്  ഇഞ്ചനാനിയിൽ

Estimated read time 0 min read

കർഷകന്റെ രക്ഷ ഇൻഫാമിലൂടെ എന്ന് ഇൻഫാം ദേശീയ രക്ഷാധികാരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ. താമരശ്ശേരി ബിഷപ്പ് ഹൗസിൽ ചേർന്ന ഇൻഫാം  ദേശീയ സമിതി യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വില തകർച്ചയും വന്യമൃഗ ശല്യവും മൂലം പൊറുതിമുട്ടി നിൽക്കുന്ന കർഷകരെ സഹായി ക്കുന്നതിൽ സർക്കാർ പലപ്പോഴും പരാജയപ്പെടുന്നു. കർഷകരെ സംരക്ഷിക്കുന്നതി നും പിടിച്ചു നിർത്തുന്നതിനും കർഷകർക്ക് വേണ്ടി ഇൻഫാം നിലകൊള്ളുമെന്നും സംസ്ഥാനതലത്തിലും ദേശീയതലത്തിലും മാർക്കറ്റിംഗ് സംവിധാനങ്ങൾ വിപുലപ്പെ ടുത്തുമെന്നും   മാർ റെമീജിയോസ്  ഇഞ്ചനാനിയിൽ കൂട്ടിച്ചേർത്തു.

ഇൻഫാം ദേശീയ ചെയർമാൻ ഫാദർ തോമസ് മറ്റമുണ്ടയിലിന്റെ അധ്യക്ഷതയിൽ ചേ ർന്ന യോഗത്തിൽ ദേശീയ ഡയറക്ടർ ഫാദർ ജോസഫ് ചെറുകരകുന്നേൽ, ദേശീയ ജന റൽ സെക്രട്ടറി ഫാദർ ജോസഫ് കാവനാടിയിൽ, സെക്രട്ടറി സണ്ണി അഗസ്റ്റിൻ അര ഞ്ഞാണി പുത്തൻപുരയിൽ, ട്രഷറർ ജയ്സൺ ചെമ്പ്ളായിൽ, ഇൻഫാം തമിഴ്നാട് പ്രസിഡ ണ്ട് ആർ കെ ദാമോദരൻ, സെക്രട്ടറി അരുളാനന്ദം, കേരള പ്രസിഡന്റ് ജോസ് ഇടപ്പാ ട്ട്, സെക്രട്ടറി അഗസ്റ്റിൻ പുളിക്കകണ്ടത്തിൽ, സംസ്ഥാന ജോയിന്റ് ഡയറക്ടർ ഫാ. ജോസഫ് പെണ്ണാപറമ്പിൽ, ദേശീയ സമിതി എക്സിക്യൂട്ടീവ് മെമ്പർമാരായ കെഎസ് മാ ത്യു മാംപറമ്പിൽ, ജോയ് തെങ്ങുംകുടി, സിയു ജോൺ കുന്നത്തേട്ട്, നെൽവിൻ സി ജോയ്  തുടങ്ങിയവർ പ്രസംഗിച്ചു.

You May Also Like

More From Author