UAE യിലുള്ള കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിക്കാരുടെ പ്രവാസി കൂട്ടായ്മയായ കാഞ്ഞിരപ്പള്ളി എക്സ്പാർട്സ് കമ്മ്യൂണിറ്റി – (KEC-UAE)യുടെ നേത്ര്വതത്തിൽ ഗ്രാൻഡ് ഇഫ്താർ മീറ്റ് ഷാർജ അൽ നഹ്ദയിലുള്ള നെസ്റ്റോ മിയ മാളിൽ സംഘടിപ്പിച്ചു. ഇഫ്താർ സംഗമത്തിൽ വിവിധ എമിറേറ്റുകളിൽ നിന്നായി 300ലധികം കാഞ്ഞിരപ്പള്ളി സ്വദേ ശികൾ പങ്കെടുത്ത  ഇഫ്താർ സദസ്സിൽ  ഉസ്താദ് മുസ്തഫ കാമിൽ ഇഫ്താർ സന്ദേശം നൽ കി.

റമദാനിലെ ഭക്ഷണ ക്രമീകരണങ്ങളെ കുറിച്ച് അബുദാബി അൽ- ഷഹാമ ബുർജീൽ ആശുപത്രിയിലെ ഡോക്ടർ കാഞ്ഞിരപ്പള്ളി സ്വദേശിയായ റൈസ ഷുക്കൂർ സംസാരി ച്ചു. കൂട്ടായ്മയുടെ പ്രധാന ഉദ്ദേശ ലക്ഷ്യങ്ങളായ പ്രവാസികൾക്കും അവരുടെ പ്രതിസ ന്ധികളിൽ താങ്ങായും, നാട്ടിൽ നിന്ന് ജോലി തേടി യുഎയിലെത്തുന്നവർക്കും, നാട്ടി ലെ ജീവ കാരുണ്യ പ്രവർത്തനങ്ങളിലെ പങ്കാളിതത്വത്തെ കുറിച്ചും പ്രസിഡന്റ് നിബു സലാം അധ്യക്ഷ പ്രസംഗത്തിൽ വിശദീകരിച്ചു. മുനീർ പുതുപ്പറമ്പിൽ  സെക്ര ട്ടറി ആരിഫ് കട്ടുപ്പാറ, വൈസ് പ്രസിഡന്റ് അഹ്‌സിൻ അസീസ് , ജോയിന്റ് സെക്രട്ട റി അനീഷ് ഹനീഫ, ട്രെഷറർമാരായ സജാസ് കണ്ടത്തിൽ, മുഹമ്മദ്‌ ഷാ എന്നിവർ സംസാരിച്ചു.ഇഫ്താർ സംഗമത്തിനു മറ്റു എക്സിക്യൂട്ടീവ് അംഗങ്ങൾ നേത്രത്വം നൽകി.