കാഞ്ഞിരപ്പള്ളിയിൽ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടം അട ച്ചുപൂട്ടാന്‍ നിര്‍ദേശം.കെട്ടിടത്തിന് സമീപം മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞും പ്രദേശമാ കെ ദുര്‍ഗന്ധം വമിക്കുന്ന നിലയിലായതിനെ തുടർന്നാണ് പഞ്ചായത്ത് അധികൃതർ അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കിയത്.

കാഞ്ഞിരപ്പള്ളി – ഈരാറ്റുപേട്ട റോഡില്‍ പേട്ടക്കവലയില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിട ത്തിനെതിരെയാണ് നടപടി. ഏഴ് ദിവസത്തിനുള്ളില്‍ മറ്റൊരു സ്ഥലം കണ്ടെത്തി തൊഴിലാളികളെ മാറ്റി പാര്‍പ്പിക്കുകയോ പഞ്ചായത്ത് നിര്‍ദേശിച്ചിരിക്കുന്ന മുഴുവന്‍ സൗകര്യങ്ങളും ഒരുക്കി പ്രവര്‍ത്തിപ്പിക്കുന്നതിനുമായി അധികൃതർ സാവകാശം നല്‍ കി. കെട്ടിടം മാലിന്യം നിറഞ്ഞ അവസ്ഥയിലായിരുന്നു.  ഓട്ടോറിക്ഷ തൊഴിലാളി ക ളുടെയും പ്രദേശവാസികളുടെയും പരാതിയെ തുടര്‍ന്നാണ് പഞ്ചായത്ത് അധികൃതർ, തൊഴില്‍ വകുപ്പ്, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരെത്തി നടപടി സ്വീകരിച്ചത്.