കാറിന് മുകളിലേക്ക് കാട്ടുപോത്ത് എടുത്ത് ചാടി, കാര്‍ യാത്രക്കാര്‍ ഭാഗ്യം കൊണ്ട് രക്ഷപെട്ടു. എരുമേലി പമ്പ പാതയില്‍ ആലപ്പാട്ട് ജംഗഷനില്‍ നിന്നും വടശ്ശേരിക്കര – പമ്പ റോഡിലേക്ക് എത്തുന്ന റോഡില്‍ പഞ്ചസാരമണല്‍ ഭാഗത്ത് വച്ചായിരുന്നു സംഭ വം. തുലാപ്പള്ളി സ്വദേശികളായ ഷിനു, പയ്യാനിപള്ളി ശശി എന്നിവര്‍ ആങ്ങമൂഴിയി ലുള്ള ബന്ധു വീട്ടിലേക്ക് പോകുന്നതിനിടെ പഞ്ചസാര മണല്‍ ഭാഗത്ത് വച്ച് കാട്ട് പോ ത്ത് കാറിന്ന് മുകളിലേക്ക് എടുത്ത് ചാടുകയായിരുന്നുവെന്ന് ഷിനു പറഞ്ഞു.

കാറിന്റെ മുന്‍വശത്തെ ബോണറ്റ് തകര്‍ന്നു.ഭാഗ്യം കൊണ്ടാണ് ഗ്ലാസ് തകരാഞ്ഞതെ ന്നും , അതുകൊണ്ടാണ് തങ്ങള്‍ രക്ഷപ്പെട്ടതെന്നും ഇവര്‍ പറഞ്ഞു. കാര്‍ പോകുന്നതി നിടെ കാട്ട് പോത്ത് കാറിന് മുകളിലേക്ക് എടുത്ത് ചാടുകയായിരുന്നു.അപകടത്തെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്ത് കൊടുത്തതായും എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി പറഞ്ഞു.ഒരു കാലത്ത് ശബരിമല തീര്‍ത്ഥാട ന സമയം കാട്ടാനയുടെ സഞ്ചാര കേന്ദ്രമായിരുന്നു പഞ്ചസാരമണല്‍ മേഖല.