എയ്ഞ്ചൽ വാലിയിൽ കാരുണ്യ ഭവനം : താക്കോൽദാനം 20ന്

Estimated read time 1 min read
പ്രളയ ദുരിതത്തിൽ പെട്ടതും,  കുടുംബ നാഥൻ പെരുന്തേനീച്ചയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതുമായ  എയ്ഞ്ചൽ വാലിയിൽ വനാതിർത്തിയിൽ താമസിച്ചിരുന്ന ഒരു നി ർധന കുടുംബത്തിന് കേരള കോൺഗ്രസ് (എം)ന്റെ നേതൃത്വത്തിൽ സെബാസ്റ്റ്യൻ കു ളത്തുങ്കലിന്റെ സന്നദ്ധ സംഘടനയായ എംഎൽഎ സർവീസ് ആർമി, കെ.എം മാണി ഓർമ്മയ്ക്കായി നടപ്പിലാക്കിവരുന്ന കാരുണ്യ ഭവന നിർമ്മാണ പദ്ധതിയിൽപെടുത്തി നിർമ്മാണം പൂർത്തീകരിച്ച വീടിന്റെ താക്കോൽദാന കർമ്മം കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എം.പി ഇരുപതാം തീയതി വെള്ളിയാഴ്ച ഉച്ചകഴി ഞ്ഞ് 3.30ന് ഏയ്ഞ്ചൽ വാലി സെന്റ് മേരീസ് സ്കൂളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ നിർ വഹിക്കും.
യോഗത്തിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിക്കും.  കെ. ജെ തോമസ് എക്സ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തും.  ജില്ലാ പഞ്ചായത്ത് വൈസ് പ്ര സിഡന്റ് ശുഭേഷ് സുധാകരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗo സാജൻ കുന്നത്ത്, കേരള കോൺഗ്രസ്(എം ) കോട്ടയം ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യു, കിൻഫ്രാ ഫിലിം ആൻഡ് വീഡിയോ പാർക്ക് ചെയർമാൻ ജോർജുകുട്ടി  ആഗസ്തി, എരുമേലി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് തങ്കമ്മ ജോർജ് കുട്ടി, ബിനോ ജോൺ ചാലക്കുഴി, കെ.കെ ബേബി കണ്ടത്തിൽ,  ലിൻസ് വടക്കേൽ, ഓ. വി ജോസഫ്, ജോബി നെല്ലോല പൊയ്കയിൽ, എം. വി ഗിരീഷ് കുമാർ, കെ.പി മുരളി, ജോബി ചെമ്പകത്തുങ്കൽ,ആർ. ധർമ്മ കീർത്തി, തോമസ് ജോസഫ് കൊല്ലാറാത്ത്,  അനിൽകുമാർ ചെളിക്കുഴിയിൽ, സുശീൽ കുമാർ കെ, സോണി കറ്റോട്ട് എന്നിവർ പ്രസംഗിക്കും.
 എംഎൽഎ സർവീസ് ആർമിയുടെ നേതൃത്വത്തിൽ മുൻപ് മുണ്ടക്കയത്ത് കോവിഡ് മൂലം മാതാപിതാക്കൾ നഷ്ടപ്പെട്ട  ഒരു കുടുംബത്തിന് വീട് നിർമ്മിച്ച നൽകിയത് കൂടാതെ  കൂട്ടിക്കലിൽ പ്രളയ ദുരിതബാധിതർക്ക് 11 വീടുകളുടെ നിർമ്മാണവും പൂർത്തീകരിച്ചു വരുന്നു എന്നും,  കൂട്ടിക്കലിൽ തന്നെ മറ്റ് 5 വീടുകളുടെ നിർമ്മാണം ഏറ്റെടുത്തിട്ടുള്ളതായും  എംഎൽഎ അറിയിച്ചു.

You May Also Like

More From Author