കാഞ്ഞിരപ്പള്ളിയിൽ ബൈക്ക് യാത്രികന് ദാരുണാന്ത്യം

Estimated read time 1 min read

കാഞ്ഞിരപ്പള്ളി എരുമേലി റോഡിണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കാഞ്ഞിരപ്പ ള്ളി പാലമ്പ്ര കൈതമനക്കൽ പവില്‍ രാജ് (പോൾ രാജ് 42) ആണ് മരിച്ചത്. അപകട കാരണം വ്യക്തമല്ലന്ന് പോലീസ് പറഞ്ഞു.ഞായറാഴ്ച വൈകുന്നേരം 6 മണിയോടെയാ യിരുന്നു സംഭവം.

കാഞ്ഞിരപ്പള്ളി എരുമേലി റോഡിൽ ഒന്നാം മൈലിനും 26-ാം മൈൽ മേരീക്വീൻസ് ആശുപത്രിക്കും ഇടയിലാണ് അപകടമുണ്ടായത്.  ഇതു വഴിയെത്തിയ യാത്രക്കാരാണ് ബൈക്ക് മറിഞ്ഞ് റോഡിൽ വീണ് കിടക്കുന്ന പവിലിനെ കണ്ടത്. ഉടൻ തന്നെ ഇവർ മേരീ ക്വീൻസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
ഭാര്യ: വേണി. മക്കൾ: ബെന്നി, ബെനിൽ, ബെനിറ്റ

You May Also Like

More From Author