മുണ്ടക്കയം വേലനിലത്തു കിടപ്പുമുറി കത്തി നശിച്ച് വൃദ്ധയ്ക്ക് ദാരുണാന്ത്യം. വേല നിലം കന്യൻകാട്ട് സരോജിനി മാധവനാണ് (80) മരിച്ചത്. രാത്രി ഒരുമണിയോടുകൂടി മുറിക്കുള്ളിൽ നിന്നും പുക ഉയരുന്നത് കണ്ടാണ് വീട്ടുകാർ വിവരമറിയുന്നത്. തുടർ ന്ന് അയൽവാസികളും വീട്ടുകാരും ചേർന്ന് മുറിക്കുള്ളിലെ തീ അണച്ചെങ്കിലും വൃദ്ധ യെ രക്ഷിക്കാൻ ആയില്ല. ശരീരത്തിന്റെ ഭൂരിഭാഗവും കത്തി നശിച്ചിരുന്നു.

മുറിക്കുള്ളിൽ പ്രവർത്തിച്ചിരുന്ന പെഡസ്റ്റൽ ഫാനിൽ നിന്നും ഷോർട്ട് സർക്യൂട്ട് മൂലം തീപടർന്നതാണെന്നാണ് പ്രാഥമിക വിവരം. മുണ്ടക്കയം പോലീസ് പ്രാഥമിക നടപടി കൾ സ്വീകരിച്ചു വരുന്നു.