പുതിയതായി നിർമിക്കുന്ന കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസ് കോംപ്ലക്സിന്‍റെ നിർമാണോദ്ഘാടനവും ശിലാസ്ഥാപന കർമവും ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് നിർ വഹിച്ചു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നു അനുവദിച്ച 3.50 കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമിക്കുന്നത്.

പുതിയതായി നിർമിക്കുന്ന ഓഫീസ് കെട്ടിടത്തിൽ പഞ്ചായത്ത് ഓഫീസ്, എംഎൽഎ ഓഫീസ്, അസിസ്റ്റന്‍റ് എൻജിനിയറുടെ കാര്യാലയം, കുടുംബശ്രീ ഓഫീസ്, എൻആർഇ ജി ഓഫീസ്, വിഇഒ ഓഫീസ്, വിവിധ സേവന കേന്ദ്രങ്ങൾ ഫ്രണ്ട് ഓഫീസ് സംവിധാ നം, ഹെൽപ്പ് ഡെസ്ക്, കഫേ ഷോപ്പ്, കോൺഫറൻസ് ഹാൾ, ഓഡിറ്റോറിയം, വിശ്രമ കേന്ദ്രം ഉൾപ്പെടെയുള്ള സംവിധാനങ്ങളോടുകൂടി 16000 ചതുരശ്ര അടി വിസ്തീർണമു ള്ള ഓഫീസ് കെട്ടിടമാണ് നിർമിക്കുന്നത്.

നിർമാണം പൂർത്തിയാകുന്നതോടെ പഞ്ചായത്ത് ഓഫീസിന് മുൻവശത്തായി 26 കടമു റികളോട് കൂടിയ ഷോപ്പിംഗ് കോംപ്ലക്സ് നിർമാണം പഞ്ചായത്തിന്‍റെ വികസന ഫണ്ട് വിനിയോഗിച്ച് നിർമിക്കപ്പെടുന്നതിന് വേണ്ട പ്രവർത്തനങ്ങളും സംഘടിപ്പിച്ചുവരിക യാണ്.യോഗത്തിൽ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആർ. തങ്കപ്പൻ അധ്യ ക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിത രതീഷ്, ജില്ലാ പഞ്ചായത്തംഗം ജെസി ഷാജൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷക്കീല നസീർ, ജോളി മടുക്കക്കുഴി, ഡാനി ജോസ്, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എൻ. രാജേഷ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്യാമള ഗംഗാധരൻ, പഞ്ചായത്ത് സെ ക്രട്ടറി പി.ആർ. സീന, പഞ്ചായത്തംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു.