കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ ഡോ:തോമസ് ഐസക്ക് പര്യടനം നടത്തി

Estimated read time 0 min read

പൊൻകുന്നം: പത്തനംതിട്ട പാർലമെൻറ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി ഡോ: ടി.എം.തോമസ് ഐസക്ക് കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ പര്യടനം നടത്തി. പള്ളിക്ക ത്തോട്ടിൽ രാവിലെ സഹകരികളുടെ സംഗമത്തോടെയാണ് പര്യടനം ആരംഭിച്ചത്.തു ടർന്ന് കറുകച്ചാൽ ശ്രീനികേതൻ ഹാളിൽ മഹിള സംഗമം നടന്നു.ഉച്ചകഴിഞ്ഞ് വെ ള്ളാവൂർ സാഗർ ആഡിറ്റോറിയത്തിലും മഹിള സംഗമം നടന്നു.

കങ്ങഴ പഞ്ചായത്തിൽ വിവിധ കുടുംബയോഗങ്ങൾ,ചെറുവള്ളി തേക്കുംഭാഗം കുടും ബ യോഗം,മണിമല മുക്കട ആലയം കവല കുടുംബ യോഗം എന്നിവയിലും പങ്കെടു ത്തു. സംവാദം എന്ന നിലയിലായിരുന്നു സംഗമങ്ങളും കുടുംബയോഗങ്ങളിലും നടന്ന ത്.നിരവധി പേർ പങ്കാളികളായി.ഗവ: ചീഫ് വിപ്പ് ഡോ: എൻ ജയരാജ്, നേതാക്കളായ കെ ജെ തോമസ്, കെ.എം.രാധാകൃഷ്ണൻ, ഗിരീഷ് എസ്.നായർ, ഷെമീം അഹമ്മദ്, വി. ജി.ലാൽ,പ്രെഫ.ആർ.നരേന്ദ്രനാഥ്, എം.എ ഷാജി,എ.എം മാത്യു ആനിത്തോട്ടം,രാജൻ ചെറുകാപ്പള്ളിൽ,രാജു തെക്കേക്കര തുടങ്ങിയവർ നേതൃത്വം നൽകി.

You May Also Like

More From Author