അബിഗേൽ റെജിയെ തട്ടിക്കൊണ്ടു പോയ പ്രതിയുടെ രേഖ ചിത്രം ബസുകളിൽ പതിപ്പിച്ചു യൂത്ത് ഫ്രണ്ട് (എം )

Estimated read time 0 min read

കൊല്ലം ഓയൂരിൽനിന്നും നാലംഗ സംഘം കാറിൽ തട്ടിക്കൊണ്ടുപോയ ആറു വയ സ്സുകാരി അബിഗേൽ സാറ റെജിയെ തട്ടിക്കൊണ്ടു പോയ പ്രതിയുടെ രേഖ ചിത്രം ബ സുകളിൽ പതിപ്പിച്ചു യൂത്ത് ഫ്രണ്ട് (എം ) പ്രവർത്തകർ. കാഞ്ഞിരപ്പള്ളി ബസ്റ്റാൻ ഡി ൽ എത്തിയ എല്ലാ ബസ്സിലും യൂത്ത് ഫ്രണ്ട്(എം )കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം സെക്രട്ടറി നാസർ സലാമും, കാഞ്ഞിരപ്പള്ളി മണ്ഡലം സെക്രട്ടറി പൊന്നുകുട്ടന്റെ യും നേതൃത്യത്തിലാണ് പോസ്റ്റർ ഒട്ടിച്ചത്. സംസ്ഥാനം മുഴുവൻ യൂത്ത് ഫ്രണ്ട് (എം ) ഒരേസമയം രാവിലെ 9 മണിമുതൽ ആരംഭിച്ച പ്രവർത്തനത്തിൽ കാഞ്ഞിരപ്പള്ളിയി ലെ യൂത്ത് ഫ്രണ്ട് (എം )പ്രവർത്തകരും പോസ്റ്റർ ഒട്ടിച്ചത്.

You May Also Like

More From Author