2023-2024 ശബരിമല തീര്‍ത്ഥാടനത്തിനോട് അനുബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പി ന്റെ എരുമേലി സേഫ്‌സോണിന്റെ ഭാഗമായി എരുമേലി സേഫ്‌സോണ്‍ കണ്‍ട്രോ ളി ങ് ഓഫീസര്‍ ഷാനവാസ് കരീം (ജോയിന്റ് ആര്‍ടിഓ യുടെ നേതൃത്വത്തില്‍ വിവിധ ഭാഷകളിലായി അപകട സാധ്യത കൂടിയ സ്ഥലങ്ങളില്‍ അപകടസൂചന ബോര്‍ഡു ക ള്‍  സ്ഥാപിച്ചു. എരുമേലി – കണമല റൂട്ടിലും, മുണ്ടക്കയം – കണ്ണിമല റൂട്ടിലുമാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്.

ഹിന്ദി, ഇംഗ്ലീഷ് , മലയാളം, തമിഴ്, കന്നട, തെലുങ്ക് എന്നീ ഭാഷകളിലാണ് സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ചത്. സുധീഷ് പി.ജി.MVI, AMVI മാരായ സുരേഷ് കുമാര്‍, മുജീ ബ് റഹ്മാന്‍, ടിനേഷ് മോന്‍ സി.വി എന്നിവര്‍ക്കു പുറമെ റെജി എ സലാം, ബൈജു ജേക്കബ്, ഷംനാസ്, ഫൈസല്‍ , ശ്രീജിത്ത് എന്നിവര്‍ ഈ പ്രവര്‍ത്തനത്തില്‍ പങ്കെടു ത്തു. പത്തനാടുള്ള നിത്യം കോക്കനട്ട് ഓയില്‍ കമ്പനിയും ഇതില്‍ പങ്കാളികളാണ്.