ഏന്തയാർ- മുക്കുളം പാലം  നിർമ്മാണ ഉദ്ഘാടനം നടത്തി

0
130
Exif_JPEG_420
 2021 ഒക്ടോബറിൽ കൂട്ടിക്കലിൽ ഉണ്ടായ മഹാപ്രളയത്തെ തുടർന്ന് തകർന്ന ഏന്ത യാർ -മുക്കുളം പാലം പുനർ നിർമ്മിക്കുന്നതിന് സംസ്ഥാന പൊതുമരാമത്ത് വകുപ്പി ൽ നിന്നും 4.77 കോടി രൂപ അനുവദിച്ച്  നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ടെൻഡർ ചെയ്ത് നിർമ്മാണത്തിന് സജ്ജമായ പാലത്തിന്റെ നിർമ്മാണ ഉദ്ഘാടനം സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ് ഓൺലൈൻ ആയി നിർവഹി ച്ചു. പീരുമേട് എംഎൽഎ വാഴൂർ സോമൻ അധ്യക്ഷനായി. യോഗത്തിൽ പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ  മുഖ്യപ്രഭാഷണം നടത്തി.
കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ പിആർ അനുപമ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചാ യത്ത്  പ്രസിഡന്റ് അജിതാ രതീഷ്, കൊക്കയാർ പഞ്ചായത്ത് പ്രസിഡന്റ് മോളി ഡോമിനിക്, കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റ്  ബിജോയ് ജോസ്, ത്രിതല പഞ്ചായ ത്ത് ജനപ്രതിനിധികളായ സജിനി ജയകുമാർ, അനു ഷിജു, സജിത്ത് കെ ശശി,രജനി സുധീർ, പ്രിയ മോഹനൻ, പിസി സജിമോൻ, പിവി വിശ്വനാഥൻ, മായ ജയേഷ്, ആൻ സി അഗസ്റ്റിൻ, പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ഷാബു എം.ടി, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സൂസൻ സാറാ സാമുവൽ, വി വിധ രാഷ്ട്രീയ പാർട്ടി നേതാക്കന്മാരായ കെ.സധാനന്ദൻ, എകെ ഭാസി, ഡി. സുഗുണ ൻ, ഷാജി ആന്റണി, ജോസഫ് മാത്യു, ജോസ് വരിക്കയിൽ, സണ്ണി ആന്റണി,  വിവി ധ തൊഴിലാളി യൂണിയൻ  നേതാക്കളായ ജയചന്ദ്രൻ,ബിജു, സണ്ണി തട്ടുങ്കൽ, സുനിൽ, മുക്കുളം സെന്റ് ജൂഡ് ഇടവക വികാരി ഫാ. സിജോ അറയ്ക്കപ്പറമ്പിൽ, വ്യാപാരി വ്യ വസായി ഏകോപന സമിതി പ്രതിനിധി കെ.വി സുകുമാരൻ കൈപ്പൻപ്ലാകക്കൽ, എ സ്.എൻ.ഡി.പി ബ്രാഞ്ച് സെക്രട്ടറി സാജു  കൊല്ലകുഴിയിൽ തുടങ്ങിയവർ പ്രസംഗി ച്ചു.
ഏന്തയാർ ടൗണിൽ നിന്നും  ഇടുക്കി ജില്ലയിലെ മുക്കുളം ഭാഗത്തേക്ക്  പോകുന്നതി നുള്ള ഏക ഗതാഗത മാർഗ്ഗമായിരുന്ന ഏന്തയാർ -മുക്കുളം റോഡിലെ  ഇരു ജില്ലകളെ യും ബന്ധിപ്പിച്ചിട്ടുള്ള പാലം തകർന്നതുമൂലം ജനങ്ങൾ വലിയ ദുരിതത്തിലായിരു ന്നു. രണ്ടര കിലോമീറ്ററിലധികം അധികം ചുറ്റിവളഞ്ഞ് സഞ്ചരിക്കേണ്ട സാഹചര്യവു മായിരുന്നു. തകർന്ന പാലത്തിനു പകരം  പുതിയപാലം യാഥാർത്ഥ്യമാകുന്നതോടെ കൂട്ടിക്കൽ പ്രളയ ദുരന്തത്തിന്റെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് അവശേഷിച്ചിരു ന്ന പ്രധാനപ്പെട്ട ഒരു പ്രശ്നത്തിന് കൂടി പരിഹാരമാകുകയാണ്.