ജലജീവന്‍ പദ്ധതിയുടെ കീഴില്‍ കങ്ങഴ പഞ്ചായത്തിലെ ജലവിതരണ പൈപ്പുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തിയുടെ നിര്‍മ്മാണോദ്ഘാടനം ഗവ.ചീഫ് വിപ്പ് ഡോ.എന്‍.ജയ രാജ് നിര്‍വഹിച്ചു. കറുകച്ചാല്‍, നെടുങ്കുന്നം, കങ്ങഴ പഞ്ചായത്തുകള്‍ക്കു വേണ്ടിയു ള്ള സമഗ്രകുടിവെള്ള പദ്ധതിയുടെ ഭാഗമാണിത്. സംസ്ഥാന ജലവിഭവ വകുപ്പിന്റെ കീഴില്‍ കേരള വാട്ടര്‍ അതോറിറ്റി നടപ്പാക്കുന്ന ഈ പദ്ധതിക്ക് 140 കോടിരൂപയുടെ ഭ രാണാനുമതി നേരത്തെ ലഭിച്ചതാണ്. പദ്ധതിയുടെ ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതി നാവശ്യമായ 1 ഏക്കര്‍ സ്ഥലവും അതത് പഞ്ചായത്തുകളില്‍ ഓവര്‍ഹെഡ് ടാങ്ക് സ്ഥാ പിക്കുന്നതിനുള്ള സ്ഥലവും വാട്ടര്‍ അതോറിറ്റിക്ക് ലഭ്യമാക്കിയിട്ടുള്ളതാണ്.

ടാങ്കുകളും, ട്രീറ്റുമെന്റ് പ്ലാന്റുകളും പണിയാനുള്ള സ്ഥലങ്ങള്‍ ഗ്രാമപഞ്ചായത്തുകള്‍ നല്‍കണം എന്നതാണ് പദ്ധതിയുടെ വ്യവസ്ഥ. നെടുങ്കുന്നം, കങ്ങഴ പഞ്ചായത്തുക ള്‍ ക്ക് ഇതിനാവശ്യമായ തുക സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവിലൂടെ ചീഫ് വിപ്പ് അനു വദിപ്പിച്ചിരുന്നു. സ്ഥലം ലഭ്യമാക്കുന്നതിന് പഞ്ചായത്ത് ഭരണസമിതികളും പഞ്ചായ ത്ത്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചതിന്റെ ഫലമായി ട്ടാ ണ് യുദ്ധകാലാടിസ്ഥാനത്തില്‍ സ്ഥലം ലഭ്യമായത്. ട്രീറ്റ്‌മെന്റ് പ്ലാന്റ്, വാട്ടര്‍ ടാങ്ക് എ ന്നിവയുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ നിര്‍മ്മാണം ആരംഭിക്കും. ക

റുകച്ചാല്‍, നെടുങ്കുന്നം പഞ്ചായത്തുകളുടെ ജലവിതരണ പൈപ്പുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തിയും രണ്ടാഴ്ചക്കുള്ളിലാരംഭിക്കാനാകും. ഈ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോ ടെ 3 പഞ്ചായത്തുകളില്‍ ഇപ്പോള്‍ നിലവിലുള്ള പ്രാദേശിക കുടിവെള്ള പദ്ധതി കളു ടെ എല്ലാ അപര്യാപ്തതകളും ഇതോടെ മറികടക്കാനാകും. മണിമലയാറ്റില്‍ ഉള്ളൂര്‍ പ ടിയില്‍ നിന്ന് വെള്ളം പമ്പുചെയ്ത് നെടുകുന്നം പഞ്ചായത്തിലെ പ്ലാന്റില്‍ ട്രീറ്റുചെയ്ത് അതത് പഞ്ചായത്തുകളില്‍ സ്ഥാപിക്കുന്ന ഓവര്‍ഹെഡ് ടാങ്കുകളില്‍ ശേഖരിച്ചാണ് ശു ദ്ധജലം വിതരണം ചെയ്യുക. പത്തനാട് കവലയില്‍ നടന്ന ചടങ്ങില്‍ കങ്ങഴ ഗ്രാമപ ഞ്ചായത്ത് പ്രസിഡണ്ട് കെ എസ് റംലാ ബീഗം അധ്യക്ഷയായി. കങ്ങഴ പഞ്ചായത്ത് വാര്‍ഡംഗങ്ങളായ എ എം മാത്യു ആനിത്തോട്ടം, മുഹമ്മദ് ഷിയാസ്, വത്സലകുമാരി കുഞ്ഞമ്മ, സി.വി.തോമസുകുട്ടി, ഷിബു ഫിലിപ്പ്, അനു ബിനോയി, വാട്ടര്‍ അതോ റിറ്റി ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സന്നിഹിതരായി.