രണ്ടു വർഷം മുമ്പുണ്ടായ പ്രളയത്തിൽ വീടു നഷ്ടപ്പെട്ട 25 കുടുംബങ്ങൾക്ക് സിപിഎം നിർമ്മിച്ചു നൽകുന്ന വീടുകളുടെ അലോട്ട്മെൻറ്റ് പൂർത്തിയായി.  നറുക്കെടുപ്പിലൂടെ യാണ് വീടുകളുടെ അലോട്ട്മെൻറ്റ് നടത്തിയത്.മന്ത്രി വി.എൻ വാസവൻ നറുക്കെടുപ്പ് ഉൽഘാടനം ചെയ്തു.മുൻ നിയമസഭാംഗം കെ.ജെ തോമസ്, ജില്ലാ സെക്രട്ടറി എ.വി റസൽ, ഏരിയാ സെക്രട്ടറി കെ രാജേഷ്, ഷമീം അഹമ്മദ്, തങ്കമ്മ ജോർജുകുട്ടി, പി കെ സണ്ണി, പി എസ് സജിമോൻ, എം.എസ് മണിയൻ, പി എസ് സുരേന്ദ്രൻ, എം.ജി രാ ജു, പി.കെ പ്രദീപ്, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അജിതാ രതീഷ്, ജില്ലാ പഞ്ചായത്ത് അംഗം പി ആർ അനുപമ എന്നിവർ പ്രസംഗിച്ചു.
സിപിഎം കാഞ്ഞിരപ്പള്ളി ഏരിയായിലെ പ്രവർത്തകരിൽ നിന്നും സംഭരിച്ച തുക ഉപയോഗിച്ചാണ് ഇതിനാവശ്യമായ രണ്ടേക്കർ പത്ത് സെൻ്റ് സ്ഥലം വാങ്ങിയത്. ജില്ലാ കമ്മിറ്റി ബഹുജന സംഘടനകളുടെ സഹകരണത്തോടെ ഈ സ്ഥലത്ത് 25 വീടുകൾ നിർമ്മിക്കുകയായിരുന്നു. രണ്ടു മൂറി, അടുക്കള, ശൗചാലയം, ഹാൾ എന്നിവയടങ്ങിയ 25 വീടുകൾക്ക് നാലു കോടി രൂപ ചെലവഴിച്ചു.നവംബർ രണ്ടാം വാരം മുഖ്യമന്ത്രി പിണറായി വിജയൻ വീടുകൾക്ക് കൈമാറും.