മുണ്ടക്കയം പഞ്ചായത്ത് എട്ടാം വാർഡിലെ  സഞ്ചാരയോഗ്യമല്ലാതിരുന്ന വണ്ടൻപതാ ൽ  തെക്കേവയലിൽ കൊച്ചിൻ നിവാസ് റോഡെന്ന സ്വപ്നം യാഥാർത്ഥ്യമായി. വാർഡ് മെമ്പർ ഫൈസൽമോൻ നേതൃതൃത്തിൽ പഞ്ചായത്ത് ആസ്തി രജിസ്റ്ററിൽ ഈ റോഡ് ചേർത്തു തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്തു സഞ്ചാരയോഗ്യ മാക്കുകയായിരുന്നു. യോഗത്തിൽ ഫൈസൽ മോൻ അദ്ധ്യക്ഷനായി. മുണ്ടക്കയം പ ഞ്ചായത്ത് പ്രസിഡണ്ട് രേഖാദാസ് ഉദ്ഘാടനം ചെയ്തു. നിയാസ് കല്ലുപുരക്കൽ, ജിജി കൊച്ചിൻ നിവാസ്, ഷാജി തെക്കേവയലിൽ,പാറക്കൽ ജോസ്, കെ.പി അഷറഫ്, ജെ ഫിൻ വേങ്ങത്താനം,ഡിമൽ, ജോപ്രൻ എന്നിവർ സംസാരിച്ചു.  വാർഡു മെമ്പറുടെ നേതൃതത്തിൽ ഇത്തരത്തിൽ വിവിധ റോഡുകളാണ് പൊതുജന സഹകരണത്തോടെ പഞ്ചായത്ത് ആസ്തിയിൽ ഉൾപ്പെടുത്തി സഞ്ചാര യോഗ്യമാക്കുന്ന മാതൃക പ്രവർത്തനം നടത്തിവരുന്നു.