ക്രിസ്തുമസിനോടനുബന്ധിച്ച് അലങ്കാര ചെടികൾ നട്ടു

Estimated read time 0 min read

ക്രിസ്തുമസിനോടനുബന്ധിച്ച് കോരുത്തോട് സെന്റ് ജോർജ് പബ്ലിക്ക് സ്കൂളിൽ അലങ്കാ ര ചെടികൾ നട്ടു. വ്യാഴാഴ്ച രാവിലെ 10 മണിക്ക് രാഷ്ട്രപതിയുടെ കർഷക അവാർഡ് ജേതാവ് വർക്കിച്ചൻ അടുപ്പുകല്ലേൽ ചെടി നടീൽ ഉദ്ഘാടനം ചെയ്തു.ഈ വർഷം പ ത്താം ക്ലാസ്സ് പൂർത്തിയാക്കുന്ന കുട്ടികളും ഒന്നാം ക്ലാസ്സിൽ പുതിയതായി എത്തിയ കുട്ടികളും ചേർന്ന് ചെടി നടീൽ പൂർത്തിയാക്കി.

സ്കൂൾ പഠനം പൂർത്തിയാക്കി പുറത്തിറങ്ങുമ്പോൾ പച്ചപിടിച്ച ഓർമ്മകളായി ഈ ചെ ടികൾ നിലകൊള്ളട്ടെയെന്ന് പരിപാടികൾക്ക് നേതൃത്വം നല്കിയ പ്രിൻസിപ്പൽ ഫാ. രാജേഷ് പുല്ലാന്തനാൽ ആശംസിച്ചു. പിടി എ പ്രസിഡൻറ് സെബാസ്റ്റ്യൻ നെടും തുണ്ടത്തിൽ സന്നിഹിതനായിരുന്നു.

You May Also Like

More From Author