ഒഴുക്കിൽപ്പെട്ട കുട്ടിയെ കണ്ടെത്താൻ നേവിയുടെ സഹായം തേടിയതായി മാണി സി കാപ്പൻ

Estimated read time 0 min read

ഭരണങ്ങാനത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ ഹെലൻ അലക്സിനെ കണ്ടെത്തുന്നതിനാ യി നേവിയുടെ സഹായം തേടിയതായി മാണി സി കാപ്പൻ എം എൽ എ അറിയിച്ചു. ഇന്നലെയും ഇന്നും തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താൻ സാധിക്കാത്തതിനാലാണ് നേവിയുടെ സഹായം തേടുന്നത്. ഇതിനായി കെനിയയിലുള്ള കേന്ദ്ര മന്ത്രി വി മുരളീ ധരൻ്റെ സഹായം തേടിയതായി മാണി സി കാപ്പൻ പറഞ്ഞു. ഈ വിഷയത്തിൽ മുഖ്യ മന്ത്രിയെയും ചീഫ് സെക്രട്ടറിയെയും ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ല.

ഇതേത്തുടർന്നാണ് വി മുരളീധരനെ ബന്ധപ്പെട്ടത്. തുടർന്നു ആവശ്യമുന്നയിച്ച് നേവി യുടെ സഹായം തേടാൻ ജില്ലാ കളക്ടർക്കു മാണി സി കാപ്പൻ നിർദ്ദേശം നൽകി. ബി ജെ പി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ, ജില്ലാ പ്രസിഡൻ്റ് ലിജിൻലാൽ തുടങ്ങിയ വരും ഇക്കാര്യത്തിൽ ബന്ധപ്പെട്ടിരുന്നു.

You May Also Like

More From Author