കാഞ്ഞിരപ്പള്ളി കുരിശു കവലയിൽ വഴിയോര വിശ്രമ കേന്ദ്രം ടേക്ക് എ ബ്രേക്ക്

Estimated read time 1 min read

കാഞ്ഞിരപ്പള്ളി കുരിശു കവലയിൽ മണിമല റോഡിൽ ടാക്സി സ്റ്റാന്റിന് സമീപം കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ 2023 – 24 ജനകീയാസൂത്രണ പദ്ധതിയിൽ 15,50,000 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്ത് 15,00,000 ലക്ഷം രൂപയും ചേർത്ത് 30 ലക്ഷത്തി 50000 രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന വഴിയോര വിശ്രമ കേന്ദ്രം ടേക്ക് എ ബ്രേക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ടോയ്ലറ്റ് സമുച്ചയം, വിശ്രമ കേന്ദ്രം, കഫേ ഷോപ്പ്, ഫീഡിങ് റൂം എന്നിവയോടു കൂടിയാണ് വഴിയോര വിശ്രമ കേന്ദ്രം നിർമ്മിക്കുന്നത്.

You May Also Like

More From Author