മുണ്ടക്കയത്തുo കോരുത്തോട്ടിലും സമ്പൂർണ്ണ കുടിവെള്ള പദ്ധതികളുടെ നിർമ്മാണ ഉദ്ഘാടനം ഇന്ന്

Estimated read time 1 min read

മുണ്ടക്കയം ഗ്രാമപഞ്ചായത്തില്‍ 16000 കുടുംബങ്ങൾക്കും കോരുത്തോട്ടിൽ 3000 കുടുബങ്ങൾക്കും ശുദ്ധജലമെത്തിക്കുന്ന ജലജീവന്‍ മിഷൻ സമ്പൂർണ്ണ കുടിവെള്ള പ ദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം 10ന് നടക്കുo.സംസ്ഥാന ജലവിഭവ വകുപ്പിന് കീഴി ൽ കേരള വാട്ടർ അതോറിറ്റിയുടെ നേതൃ ത്വത്തിലാണ്   സമ്പൂർണ്ണ ശുദ്ധജല വിതരണ പദ്ധതി നടപ്പിലാക്കുന്നത്. നിർമ്മാണ ഉദ്ഘാടനം ഈ മാസം 10ന് 2ന് കോരുത്തോ ട്ടിലും 3 മണിക്ക് മുണ്ടക്കയത്തും നടക്കും.

മുണ്ടക്കയത്ത് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ അധ്യക്ഷതയിൽ ചേരു ന്ന യോഗത്തിൽ വച്ച്  സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാട നം നിർവഹിക്കുo.ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. യോഗത്തി ൽ ഗ്രാമപ ഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് സ്വാഗതവും വാട്ടർ അതോറിറ്റി ടെക്നിക്ക ൽ മെമ്പർ എസ്. സേതു കുമാർ  റിപ്പോർട്ട് അവതരണവും നടത്തും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു, വാട്ടർ അതോറിറ്റി ബോർഡ് മെമ്പർ ഷാജി പാമ്പൂരി,  ബ്ലോ ക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ് , ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശുഭേ ഷ് സുധാകരൻ, പി.ആർ അനുപമ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പി.കെ പ്രദീ പ്, ജോഷി മംഗലം, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീലമ്മ ഡൊമിനിക് ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ,  വിവിധ രാഷ്ട്രീയകക്ഷി നേതാക്കന്മാർ തുടങ്ങിയവര്‍ സം ബന്ധിക്കും.

മുണ്ടക്കയത്ത് 178.4 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായിട്ടുള്ള ഈ പദ്ധതി ജലസ്രോതസ്സ്, ശുദ്ധീകര ണശാല, പമ്പ് ഹൗസുകൾ, പമ്പിങ് മെയിൻ പൈപ്പുകൾ,  വിതരണ പൈപ്പുകൾ തുട ങ്ങിയ ഘടകങ്ങളെല്ലാം ഉൾപ്പെടുത്തി പ്രവർത്തിയെ ആറ് പാക്കേജ്കളാക്കി തിരിച്ച് വി ശദമായ എസ്റ്റിമേറ്റ് തയാറാക്കി സാങ്കേതികാനുമതി ലഭ്യമാക്കി ടെൻഡർ നടപടികൾ പൂർത്തീകരിച്ച് കരാർ ഉറപ്പിച്ച്  നിർമ്മാണം ആരംഭിക്കുകയാണ്.

അമരാവതിയിൽ 9 ദശലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ജല ശുദ്ധീകരണശാല , 9 മീറ്റർ വ്യാസമുള്ള കിണർ, മുളംകുന്നിൽ 5 ലക്ഷം ലിറ്റർ ശേഷിയുള്ള ഉന്നതതല ജല സംഭരണി, സീയോൻകുന്നിൽ ബൂസ്റ്റിംഗ് സ്റ്റേഷൻ നിർമ്മാണം, മൈക്കോളജിയിൽ 4 ലക്ഷം ലിറ്റർ  ശേഷിയുള്ള ഭൂതല ജല സംഭരണി, ഇളംബ്രാമലയിൽ 10.5 ലക്ഷം ലിറ്റർ  ശേഷിയുള്ള ഭൂതല ജല സംഭരണി, പറത്താനത്തു ബൂസ്റ്റർ സ്റ്റേഷൻ, വട്ടക്കാവ്ൽ ഭൂ തല ജല സംഭരണി, വട്ടക്കാവ് ൽ ബൂസ്റ്റർ സ്റ്റേഷൻ, 245 കിലോമീറ്റർ നീളമുള്ള പൈപ്പ് ലൈൻ എന്നിവയാണ് മുണ്ടക്കയം ഗ്രാമപഞ്ചായത്തിലെ 15987  കുടുംബങ്ങളിലേക്ക് വെള്ളം എത്തിക്കുന്ന ഈ പദ്ധതിയുടെ പ്രധാന ഘടകങ്ങൾ.

കോരുത്തോട് ഗ്രാമപഞ്ചായത്തില്‍ 3000 ലധികം കുടുംബങ്ങളില്‍ ശുദ്ധജലമെത്തി ക്കുന്നതാണ് ലക്ഷ്യമിടുന്നത്. 72.23 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായിട്ടുള്ള ഈ പദ്ധതി ജലസ്രോതസ്സ്, ശുദ്ധീകരണശാല, പമ്പ് ഹൗസുകൾ, പമ്പിങ് മെയിൻ പൈ പ്പുകൾ, വിതരണ പൈപ്പുകൾ തുടങ്ങിയ ഘടകങ്ങളെല്ലാം ഉൾപ്പെടുത്തി  പ്രവർത്തി യെ ആറ് പാക്കേജ്കളാക്കി തിരിച്ച് വിശദമായ എസ്റ്റിമേറ്റ് തയാറാക്കി സാങ്കേതികാ നുമതി ലഭ്യമാക്കി ടെൻഡർ നടപടികൾ പൂർത്തീകരിച്ച് കരാർ ഉറപ്പിച്ച്  നിർമ്മാണം ആരംഭിക്കുകയാണ്.’

വെള്ളാനിക്കവലയിൽ ഭൂതല ജല സംഭരണി, ചകിരിമേട് ഭൂതല ജല സംഭരണി, കൊ മ്പുകുത്തിയിൽ രണ്ട് സ്റ്റീൽ ബൂസ്റ്റിങ് ടാങ്കുകൾ, ഏഴാം തടത്തു ഭൂതല ജല സംഭരണി, 86 കിലോമീറ്റർ നീളമുള്ള പൈപ്പ് ലൈൻ എന്നിവയാണ് കോരുത്തോട് ഗ്രാമപഞ്ചാ യത്തിലെ  3256 കുടുംബങ്ങളിലേക്ക് വെള്ളം എത്തിക്കുന്ന ഈ പദ്ധതിയുടെ പ്രധാന ഘടകങ്ങൾ. സമ്മേളനത്തിൽ പത്തനംതിട്ട എംപി ആന്റോ ആന്റണി മുഖ്യപ്രഭാഷ ണം നടത്തും. യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈൻ  സ്വാഗതവും, വാട്ടർ അതോറിറ്റി ടെക്നിക്കൽ മെമ്പർ എസ്. സേതു കുമാർ  റിപ്പോർട്ട് അവതരണവും നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു , വാട്ടർ അതോറിറ്റി ബോർഡ് മെമ്പർ ഷാജി പാമ്പൂരി,  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ് , ജില്ലാ പ ഞ്ചായത്ത് അംഗങ്ങളായ ശുഭേഷ് സുധാകരൻ, പി.ആർ അനുപമ, ബ്ലോക്ക് പഞ്ചായ ത്ത് അംഗം രത്നമ്മ രവീന്ദ്രൻ, കോരുത്തോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടോംസ് കുര്യൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ,  വിവിധ രാഷ്ട്രീയകക്ഷി നേതാക്കന്മാ ർ തുടങ്ങിയവര്‍ സംബന്ധിക്കും.

You May Also Like

More From Author