പൊൻകുന്നം : കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറിയും കരകൗശല ബോർഡ് ചെയർമാനുമായിരുന്ന ഈപ്പൻ ജേക്കബ് അയലൂ പറമ്പിലിൻ്റെ ചരമവാർഷികം യൂത്ത് ഫ്രണ്ട് (എം) നേതൃത്വത്തിൽ ആചരിച്ചു. നിയോജക മണ്ഡലം പ്രസിഡൻ്റ് രാഹുൽ ബി.പിള്ള അധ്യക്ഷത വഹിച്ചു. കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി ജോർജുകുട്ടി ആഗസ്തി ഉത്ഘാടനം ചെയ്തു. ഷാജി പാമ്പൂരി ,അഡ്വ.സുമേഷ് ആൻഡ്രൂസ്, ഷാജി നല്ലേപ്പറമ്പിൽ, അബ്ദുൾ റഹ്മാൻ ,ആൻ്റണി മാർട്ടിൻ, എബ്രാഹം കെ.എ ,ഫിനൊപുതുപ്പറമ്പിൽ, മാത്തക്കുട്ടി പൂവത്താനിക്കുന്നേൽ, നാസർ സലാം, നിതിൻ ചക്കാല, തോമസുകുട്ടി മാത്യു, ആൽഫി ൻ എന്നിവർ പ്രസംഗിച്ചു.


+ There are no comments
Add yours