ചെങ്ങളം സെന്‍റ് ആന്‍റണീസ് തീർഥാടന ദൈവാലയത്തിൽ തിരുനാളും നൊവേനയും

Estimated read time 1 min read

ചെങ്ങളം സെന്‍റ് ആന്‍റണീസ് തീർഥാടന ദൈവാലയത്തിൽ അദ്ഭുതപ്രവർത്തകനായ വിശുദ്ധ അന്തോനീസിന്‍റെ തിരുനാൾ ഫെബ്രുവരി എട്ടു മുതൽ 11 വരെ നടക്കും. തി രുനാളിന് ഒരുക്കമായുള്ള നൊവേന ഫെബ്രുവരി ഏഴു വരെ നടക്കുമെന്ന് വികാരി മോണ്‍. ജോർജ് ആലുങ്കൽ, സഹ വികാരി ഫാ. വർഗീസ് പൊട്ടുകുളം എന്നിവർ അറി യിച്ചു.

ഫെബ്രുവരി മൂന്നു വരെ രാവിലെ 6.15നും വൈകുന്നേരം 5.30നും വിശുദ്ധകുർബാന, നൊവേന. ഫാ. ആന്‍റണി ചെന്നക്കാട്ടുകുന്നേൽ, ഫാ. വർഗീസ് പാറക്കൽ, ഫാ. തോമ സ് കോഴിമല എംസിബിഎസ്, ഫാ. വർഗീസ് കൊച്ചുപുരയ്ക്കൽ എന്നിവർ കാർമിക ത്വം വഹിക്കും.

നാലിന് രാവിലെ 5.30നും ഏഴിനും രാവിലെ 9.30നും വൈകുന്നേരം 5.30നും വിശു ദ്ധകുർബാന, നൊവേന. ഫാ. സെബാസ്റ്റ്യൻ മണ്ണംപ്ലാക്കൽ, ഫാ. ജിന്‍റോ വലിയമംഗലം സിഎംഐ എന്നിവർ കാർമികത്വം വഹിക്കും. അഞ്ചിന് രാവിലെ 6.15നും വൈകു ന്നേരം 5.30നും വിശുദ്ധകുർബാന, നൊവേന. ഫാ. ജിജോ പ്ലാത്തോട്ടം കാർമികത്വം വഹിക്കും. ആറിന് രാവിലെ 5.30നും 6.45നും 11നും വൈകുന്നേരം 5.30നും വിശുദ്ധ കുർബാന, നൊവേന. ഫാ. നോബി വെള്ളാപ്പള്ളി, ഫാ. ജോസഫ് കുറിച്യാപറന്പിൽ സിഎംഐ എന്നിവർ കാർമികത്വം വഹിക്കും. ഏഴിന് രാവിലെ 6.15ന് വിശുദ്ധ കുർ ബാന, നൊവേന. 5.30ന് ലത്തീൻ ക്രമത്തിൽ വിശുദ്ധകുർബാന, നൊവേന ഫാ. വർ ഗീസ് ആലുങ്കൽ.

എട്ടിന് രാവിലെ 6.15നു വിശുദ്ധകുർബാന, നൊവേന. വൈകുന്നേരം 4.30ന് കൂട്ടാ യ്മ കളിൽ നിന്നുള്ള കഴുന്ന് പ്രദക്ഷിണം പള്ളിയിലെത്തും. തുടർന്ന് തിരുശേഷിപ്പ് പ്ര തിഷ്ഠ, അഞ്ചിന് കൊടിയേറ്റ്, പൊന്തിഫിക്കൽ കുർബാന, നൊവേന എന്നിവയ്ക്ക് കാ ഞ്ഞിരപ്പള്ളി രൂപത മുൻ അധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ കാർമികത്വം വഹി ക്കും. തുടർന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം, നവീകരിച്ച വെബ്സൈറ്റിന്‍റെ ഉദ്ഘാടനം എന്നിവ നടക്കും. ഒന്പതിന് രാവിലെ 6.15ന് വിശുദ്ധകുർബാന, നൊവേന. വൈകു ന്നേരം അഞ്ചിന് സുറിയാനി ക്രമത്തിൽ വിശുദ്ധകുർബാന, നൊവേന – റവ.ഡോ. സെബാസ്റ്റ്യൻ മുതുപ്ലാക്കൽ, തുടർന്ന് സെമിത്തേരി സന്ദർശനം, വാഹന വെഞ്ചെരിപ്പ്, സിനിമ പ്രദർശനം.

10ന് രാവിലെ 6.15നും 10നും വിശുദ്ധകുർബാന, നൊവേന. അഞ്ചിന് നടക്കുന്ന പൊന്തിഫിക്കൽ കുർബാനയ്ക്കും നൊവേനയ്ക്കും പത്തനംതിട്ട രൂപതാധ്യക്ഷൻ യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്ത കാർമികത്വം വഹിക്കും. 6.30ന് മരിയൻ പ്രഭാഷണം – സെബാസ്റ്റ്യൻ താന്നിക്കൽ, ഏഴിന് ജപമാല പ്രദക്ഷിണം.
പ്രധാന തിരുനാൾ ദിനമായ 11ന് രാവിലെ 5.30ന് വിശുദ്ധകുർബാന, നൊവേ   – ഫാ. വർഗീസ് പൊട്ടുകുളം, ഏഴിന് വിശുദ്ധകുർബാന – മോണ്‍. ജോർജ് ആലുങ്കൽ, 10ന് വിശുദ്ധകുർബാന, നൊവേന – ഫാ. സൂരജ് കടവിൽ എംസിബിഎസ്. വൈകുന്നേരം നാലിന് ന്ടക്കുന്ന പൊന്തിഫിക്കൽ കുർബാനയ്ക്കും നൊവേനയ്ക്കും കർദിനാൾ മാർ ജോർജ് ആലഞ്ചേരി കാർമികത്വം വഹിക്കും. തുടർന്ന് സെന്‍റ് ജോർജ് കപ്പേളയിലേക്ക് പ്രദക്ഷിണം, സന്ദേശം – ബിനീഷ് കളപ്പുരയ്ക്കൽ, ഒന്പതിന് കൊടിയിറക്ക്, സമാപന ആശീർവാദം, നേർച്ച സാധനങ്ങളുടെ ലേലം എന്നിവ നടക്കും.

You May Also Like

More From Author