ഒരാള്‍ക്ക് സന്ദേശമയയ്ക്കാനായി ചാറ്റ് വിന്‍ഡോ തുറക്കുമ്പോള്‍ പേരിനൊപ്പം അയാ ളുടെ പ്രൊഫൈല്‍ വിവരങ്ങളും നല്‍കാന്‍ ഒരുങ്ങുകയാണ് സന്ദേശ കൈമാറ്റ സംവി ധാനമായ വാട്‌സാപ്. ഇതിൽ സ്റ്റാറ്റസ് വിവരങ്ങള്‍, ലാസ്റ്റ് സീന്‍ എന്നിവയും ഉണ്ടായി രിക്കാം. ചാറ്റ് വിന്‍ഡോയില്‍ കാണുന്ന പേരുകൾക്കു താഴെയായിരിക്കും ഇത് എന്നാ ണ് വിവരം. വാട്‌സാപില്‍ വരുന്ന മാറ്റങ്ങളെക്കുറിച്ച് വിശ്വസനീയമായ കണ്ടെത്തലു കള്‍ നടത്തുന്ന വാബിറ്റാഇന്‍ഫോ ആണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ആന്‍ഡ്രോയി ഡിലെ വാട്‌സാപ്പിന്റെ ഏറ്റവും പുതിയ ബീറ്റാ വേര്‍ഷനിലാണ് (v2.23.25.11) ഇത് അവതരിപ്പിക്കപ്പെടുക.

പുതിയ സന്ദേശം അയയ്ക്കാനൊരുങ്ങുമ്പോള്‍ കോണ്ടാക്ടിന്റെ പേരിനു താഴെയായി അയാള്‍ ഇപ്പോള്‍ ഓണ്‍ലൈനിലുണ്ടോ എന്ന് ചാറ്റ് വിന്‍ഡോയില്‍ തന്നെ അറിയാന്‍ സാധിക്കും എന്നതാണ് വരുന്ന മാറ്റം. അതേസമയം, സന്ദേശം ലഭിക്കേണ്ടയാള്‍ അയാ ളുടെ ആപ്പിന്റെ പ്രൈവസ് സെറ്റിങ്‌സില്‍ എനേബ്ള്‍ ചെയ്താല്‍ മാത്രമെ കാണാനാകൂ. ആര്‍ക്ക് സന്ദേശം അയയ്ക്കുന്നൊ അയാളുടെ ആളുടെ പ്രൊഫൈലിലെത്തി അയാ ളെ എപ്പോഴാണ് അവസാനം കണ്ടത് എന്നൊക്കെ പരിശോധിക്കേണ്ട ആവശ്യം ഒഴി വാക്കാനാണ് പുതിയ മാറ്റമത്രെ.

ഒരാള്‍ സ്റ്റാറ്റസ് മാറ്റിയോ എന്ന കാര്യവും ഒറ്റനോട്ടത്തില്‍ അറിയാനാകും. കഴിഞ്ഞ ഏതാനും വര്‍ഷമായി പല ഉപയോക്താക്കളും ആവശ്യപ്പെട്ടുവരുന്ന ഒരു ഫീച്ചറാണ് മെറ്റാ കമ്പനിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വാട്‌സാപ്പിലെത്തുന്നത്. ഐഓഎ സി ലേക്ക് ഇത് എന്ന് എത്തും എന്ന കാര്യത്തില്‍ഇപ്പോള്‍ സൂചനകളില്ലെന്നും പറയുന്നു.

ആഴ്ചകള്‍ക്കുള്ളില്‍ പുറത്തിറക്കിയേക്കും എന്നു കരുതുന്ന സാംസങ് ഗ്യാലക്‌സി എസ്24 ‘എഐ ഫോണ്‍’ എന്ന വിവരണവുമായി ആയിരിക്കാം എത്തുക ബിജിആര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. എന്തായാലും, നിര്‍മിതബുദ്ധിയില്‍ (എഐ) അധിഷ്ഠിത മായി രിക്കും എസ്24 സീരിസ് എന്ന് കമ്പനി അറിയിച്ചു കഴിഞ്ഞു. യൂറോപ്യന്‍ യൂണിയ നിലും, ബ്രിട്ടണിലും ‘എഐ ഫോണ്‍’, ‘എഐ സ്മാര്‍ട്ട്‌ഫോണ്‍’ തുടങ്ങിയ വ്യാപാര മുദ്രകളുമായി എസ്24 വില്‍ക്കാന്‍ സാധിക്കുമൊ എന്ന കാര്യം പഠിക്കുകയാണ് കമ്പ നിയത്രെ.

അടുത്ത തലമുറയിലെ സ്മാര്‍ട്ട്‌ഫോണുകള്‍ അടക്കമുള്ള കംപ്യൂട്ടിങ് ഉപകരണങ്ങളെല്ലാം എഐ പ്രൊസസറുകളും സോഫ്റ്റ്‌വെയറും ഉള്ളില്‍ പേറുന്നവ ആയിരിക്കും. ജനറേറ്റിവ് എഐ ഫീച്ചറുകള്‍ ആയിരിക്കും എസ്24 സീരിസിനെ വ്യത്യസ്തമാക്കുക. ഗ്യാലക്‌സി എഐ എന്ന പ്ലാറ്റ്‌ഫോം സാംസങ് അവതരിപ്പിച്ചിരുന്നു.കമ്പനിയുടെ ‘എഐ ലൈവ് ട്രാസ്‌ലേറ്റ് കോള്‍’ ഫീച്ചര്‍ സാംസങ് പറയുന്നതു പോലെ  പ്രവര്‍ത്തിക്കുമെങ്കില്‍ നമുക്കറിയില്ലാത്ത ഒരു ഭാഷയില്‍ നമ്മോട് സംസാരിക്കുന്ന ആളുടെ സംസാരം തത്സമയം തര്‍ജ്ജമ ചെയ്ത് കേള്‍ക്കാം. ഇത്തരം ഒരുപറ്റം ഫീച്ചറുകളായിരിക്കും സാംസങ് ആവതരിപ്പിക്കുക എന്നു കരുതുന്നു.

ഓപ്പണ്‍എഐയുടെ ചാറ്റ്ജിപിറ്റിക്ക് സമാനമായിരിക്കും ഗ്യാലക്‌സി എഐ എന്നു കരുതപ്പെടുന്നു. ഇതിന് ജര്‍മന്‍ ഗണിതശാസ്ത്രജ്ഞന്‍ കാള്‍ ഫ്രീഡ്രിച് ഗൗസിന്റെ (Gauss) പേരാണ് നല്‍കിയിരിക്കുന്നത്-സാംസങ്ഗൗസ് ലാംഗ്വെജ്, ഗൗസ് കോഡ്, ഗൗസ് ഇമേജ് എന്നിങ്ങനെ മൂന്നു ടൂളുകള്‍ പ്രതീക്ഷിക്കുന്നു. അതേസമയം, എഐ വിവരണവുമായി ഫോണ്‍ ഇറക്കുന്നതിനെ സാംസങിന്റെ മാര്‍ക്കറ്റിങ് വേലയായി മാത്രമെ കാണാനാകൂ എന്നു പറയുന്നവരും ഉണ്ട്. ഗൂഗിള്‍ പിക്‌സല്‍ 8 സീരിസ് അടക്കമുള്ള പല ഫോണുകളിലുംഇത്തരം പല ഫീച്ചറുകളും ഉണ്ട് എന്ന് അവര്‍ വാദിക്കുന്നു