കോരൂത്തോട് സെൻ്റ് ജോർജ് പള്ളിയിൽ പരിശുദ്ധ കന്യക മറിയത്തിൻ്റെയും വിശുദ്ധ ഗീർ വർഗീസിൻ്റെയും വി സെബസ്ത്യാനോസിൻ്റെയും വിശുദ്ധ അൽഫോൻസാമ്മ യുടെയും വി. മദർ തെരേസയുടെയും സംയുക്തതിരുനാളിന് കൊടിയേറി. ഇന്ന് 4:15 pm ന് കൂട്ടായ്മകളിൽ നിന്നുള്ള കഴുന്ന് പ്രദക്ഷിണം ദേവാലയത്തിൽ എത്തിചേർന്നു. തുടർന്ന് വികാരി ഫാ.സക്കറിയാസ് ഇല്ലിക്ക മുറി തിരുനാളിന് കൊടിയേറ്റി.

ലദീഞ്ഞും വി.കുർബാനയും സെമിത്തേരി സന്ദർശനവും നടന്നു.തുടർന്ന് 7 മണിക്ക് ഇടവക ജനത്തിൻ്റെ കലാസന്ധ്യ യും അരങ്ങേറി. നാളെ രാവിലെ 6.30 വി കുർബാന. ഫാ. തോമസ് പൊൻ മലക്കുന്നേൽ. വൈകിട്ട് 4.30 ന് തിരുനാൾ കുർബാന ഫാ. മാത്യു പുത്തൻപറമ്പിൽ തുടർന്ന് കോരൂത്തോട് ടൗണിലേക്ക് തിരുനാൾ പ്രദക്ഷിണം. തിരു നാൾ സന്ദേശം ഫാ. വില്യംസ് പേങ്ങി പറമ്പിൽ. പ്രധാന തിരുനാൾ ദിനമായ ഞായറാ ഴ്ച രാവിലെ 6 ന് വി.കുർബാന ഫാ. സഖറിയാസ് ഇല്ലിക്ക മുറിയിൽ. 10 മണിക്ക് ആ ഘോഷമായ തിരുനാൾ കുർബാന ഫാ. ജേക്കബ് വെള്ള മരുതു ങ്കൽ. 12.30 ന് കൊടിയിറക്ക്. വൈകിട്ട് 7 മണിക്ക് കാഞ്ഞിരപ്പള്ളി അമലയുടെ നാടകം “ശാന്തം “