കപ്പാട് ഗവണ്മെന്റ് ഹൈസ്കൂളിന്റെ 108 മത് വാർഷിക ഉദ്ഘാടനവും ഉപഹാര സമർപണവും

Estimated read time 0 min read

കപ്പാട് ഗവണ്മെന്റ് ഹൈസ്കൂളിന്റെ 108 മത് വാർഷിക ഉദ്ഘാടനവും സേവനത്തിൽ നിന്ന് വിരമിക്കുന്ന ലെനി ട്രീസ കസ്മലിന് ഉപഹാര സമർപണവും കോട്ടയം ജില്ലാ പ ഞ്ചായത്ത് പ്രസിഡണ്ട് കെ.വി ബിന്ദു നിർവഹിച്ചു .ജില്ല പഞ്ചായത്ത്‌ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെസ്സി ഷാജൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പ ഞ്ചായത്ത്‌ അംഗം ഡാനി ജോസ് എൻഡോവ്മെന്റുകൾ വിതരണം ചെയ്തു.

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ആർ തങ്കപ്പൻ യോഗത്തിൽ മുഖ്യ പ്രഭാഷണം നിർവഹിച്ചു. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് അംഗം ബ്ലെസി ബിനോയ്‌ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. പി.ടി. എ പ്രസിഡൻ്റ് സാബു എൻ ജെ പ്രഥമ അധ്യാപിക ഷിജ മോൾ ടി എച്ച്, സ്റ്റാഫ് സെക്രട്ടറി യോഗേഷ് ജോസഫ് എന്നിവർ സം സാരിച്ചു

You May Also Like

More From Author