കാർഷിക മേഖലയിൽ ശക്തമായ ഇടപെടലുണ്ടാകുമെന്ന് ഉറപ്പു ലഭിച്ചു : പി.സി. ജോർജ്

Estimated read time 1 min read

കേരളത്തിന്റെ കാർഷിക മേഖലയിൽ പ്രത്യേകിച്ച് റബ്ബർ,സുഗന്ധവ്യഞ്ജനം ഉൾപ്പ ടെയുള്ള മേഖലയ്ക്ക് താങ്ങാവുന്ന ഇടപെടലുകൾ ഉണ്ടാകുമെന്ന് കേന്ദ്ര-സർക്കാരിൽ നിന്ന് ഉറപ്പ് ലഭിച്ചതായി പി.സി. ജോർജ് പറഞ്ഞു. കഴിഞ്ഞ ദിവസം ബിജെപി അംഗ ത്വം സ്വീകരിച്ച ശേഷം കേന്ദ്ര വാണിജ്യ വകുപ്പ് മന്ത്രി പീയുഷ് ഗോയലുമായി വിശദ മായ ചർച്ച നടത്തിയതായും, അദ്ദേഹവുമായുള്ള ചർച്ചയിൽ കേരളത്തിന്റെ കാർഷി ക മേഖലയെ രക്ഷിക്കാൻ സമഗ്രമായ പഠനം നടത്തി എങ്ങനെ കാർഷിക മേഖലയെ രക്ഷപ്പെടുത്താം എന്നതിനെ സംബന്ധിച്ച് വിശദമായ പദ്ധതി തയ്യാറാക്കുവാൻ കേരള ത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാരായ വി.മുരളീധരൻ,രാജീവ് ചന്ദ്രശേഖർ, വാണിജ്യ വകുപ്പ് അഡിഷണൽ സെക്രട്ടറി അമർദീപ് സിങ് ഭാട്ടിയ എന്നിവരെയും ചുമതലപ്പെ ടുത്തി.

റബർ ബോർഡുമായി ബന്ധപ്പെട്ട് അടിയന്തരമായി പരിഹരിക്കേണ്ട വിഷയങ്ങൾ സം ബന്ധിച്ച് റബ്ബർ ബോർഡ്‌ എക്സിക്യൂട്ടീവ് ഡയറക്ടർ എം. വസന്തഗേശൻ ഐ.ആർ.എസ്. ഷോൺ ജോർജ് ചർച്ച നടത്തി. റബ്ബർ ബോർഡ് ചെയർമാനെയും ഉൾപ്പെടുത്തി കൂടു തൽ ചർച്ചകൾ വരുന്ന ദിവസങ്ങൾ കേരളത്തിൽ ഉണ്ടാകും.റബ്ബർ ബോർഡിൽ ഒഴിവ് വന്നിട്ടുള്ള ഫീൽഡ് ഓഫീസർ അടക്കമുള്ള മുഴുവൻ തസ്തികളിലേക്കും പത്ത് ദിവസ ത്തിനുള്ളിൽ ഒഴിവ് നികത്തുവാൻ വേണ്ട നടപടി സ്വീകരിക്കുമെന്ന് പീയുഷ് ഗോയ ൽ ഉറപ്പുനൽകി. പ്ലാന്റേഷൻ സബ്‌സിഡി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ രണ്ടാഴ്ചക്കു ള്ളിൽ കേന്ദ്ര മന്ത്രിമാരുടെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ സമഗ്രമായ പദ്ധതി കൾ കേരളത്തിന്റെ കാർഷിക മേഖലയിൽ ഉണ്ടാകുമെന്ന് ഉറപ്പു നൽകിയതായും പി. സി. ജോർജ് പറഞ്ഞു. പി.സി ജോർജിനോടൊപ്പം കേന്ദ്ര മന്ത്രിമാരായ വി. മുരളീധരൻ, രാജീവ് ചന്ദ്രശേഖർ, ഷോൺ ജോർജ്, ജോർജ് ജോസഫ് കാക്കനാട്ട് എന്നിവർ പിയൂഷ് ഗോയലുമായുള്ള ചർച്ചയിൽ പങ്കെടുത്തു.

You May Also Like

More From Author