നിലയ്ക്കൽ തീർത്ഥാടനം നടത്തി

Estimated read time 1 min read

കാഞ്ഞിരപ്പള്ളി രൂപത ചെറുപുഷ്പ മിഷൻ ലീഗിൻ്റെ ആഭിമുഖ്യത്തിൽ  27 മത് നില യ്ക്കൽ തീർത്ഥാടനം ജനുവരി 26 വെള്ളിയാഴ്ച നടന്നു. തുലാപ്പള്ളി മാർത്തോമാ ശ്ലീഹാ പള്ളിയിൽ രാവിലെ 10 മണിക്ക് കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ മാർ ജോസ് പുളിക്കൽ തീർത്ഥാടന സന്ദേശം നൽകി. തുടർന്ന് രൂപതയിലെ നവവൈദികർ ദിവ്യ ബലി അർപ്പിച്ചു. ഫാ.എബ്രഹാം വെള്ളാപ്പള്ളി മുഖ്യ കാർമികനായിരുന്നു. നവവൈ ദികർക്കുള്ള രൂപതാ മിഷൻ ലീഗിന്റെ ഉപഹാരം രൂപത ഭാരവാഹികൾ കൈമാറി. തുടർന്ന് തീർത്ഥാടകർ തോമാശ്ലീഹായുടെ തിരുശേഷിപ്പ് വന്ദിച്ചു.

ഉച്ചഭക്ഷണത്തിനുശേഷം 1.45ന് ആങ്ങമൂഴിയിൽ നിന്ന് നിലയ്ക്കൽ എക്യുമെനിക്ക ൽ പള്ളിയിലേക്ക് നടന്ന വിശ്വാസപ്രഘോഷണ ജപമാല റാലി തുലാപ്പള്ളി പള്ളി വി കാരി ഫാ. സെബാസ്റ്റ്യൻ ഉള്ളാട്ട് ഫ്ലാഗ് ഓഫ് ചെയ്യ്തു. മിഷൻ ലീഗ് രൂപതാ പ്രസിഡണ്ട് മാത്യു മരങ്ങാട്ട് പതാക ഏറ്റുവാങ്ങി. ജപമാല റാലി എക്യുമെനിക്കൽ പള്ളിയിലെ ത്തിയപ്പോൾ നടന്ന സമാപന ശുശ്രൂഷകൾക്ക് അഡ്മിനിസ്ട്രേറ്റർ ഫാ.ബാബു മൈക്കി ൾ 0.l.C നേതൃത്വം നൽകി. മിഷൻലീഗ് രൂപത ജോയിൻറ് ഡയറക്ടർ ഫാ. ആൻറണി തുണ്ടത്തിൽ കൃതജ്ഞത പ്രകാശനം നടത്തി.

കാഞ്ഞിരപ്പള്ളി രൂപതയിലെ എല്ലാ ഇടവകകളിലും നിന്നുള്ള മിഷൻ ലീഗ് അംഗങ്ങ ളായ ഏഴാം ക്ലാസ് വിദ്യാർത്ഥികളും  ഭാരവാഹികളും ആണ് തീർത്ഥാടനത്തിൽ പങ്കെടുത്തത്.തുലാപ്പള്ളി ഇടവക അംഗങ്ങളും മിഷൻ ലീഗിന്റെ രൂപത , ഫൊറോനാ ഭാരവാഹികളും തീർത്ഥാടനത്തിന് നേതൃത്വം നൽകി.

You May Also Like

More From Author