പെരുവന്താനം സെന്റ്‌ ആന്റണീസ്  കോളേജിന്റെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അതിസൂക്ഷ്മ  മാന്ത്രാലയത്തിന്റെ  കീഴില്‍ വനിതകള്‍ക്കായി സംഘടിപ്പിച്ച 45 ദിവസ സ്കില്‍ ഡെവലപ്പ്മെന്റ് പ്രോഗ്രാം സമാപിച്ചു. ഫാഷന്‍ ഡിസൈനിംഗ്, ഗാര്‍മെന്റ് മേ ക്കിംഗ്, എംബ്രോയിഡറി ഡിസൈനിംഗ് എന്ന മേഖലകളിലാണ്‌ പരിശീലനം നല്‍കി യത്. പെരുവന്താനം, കൊക്കയാര്‍  പഞ്ചായത്തുകളിലെ വനിതകളാണ് പരിശീലനം പൂര്‍ത്തികരിച്ചത്.
സമാപന സമ്മേളനവും സര്‍ട്ടിഫിക്കറ്റ് വിതരണവും കോളേജ് പ്രിൻസിപ്പല്‍ ഡോ. ആ ന്റണി ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നടന്നു. സോണി തോമ സ്, കേന്ദ്രസര്‍ക്കാര്‍ അതിസൂക്ഷ്മ മാന്ത്രാലയം തൃശ്ശൂർ അസിസ്റ്റന്റ് ഡയറക്ടർ വിശേഷ് അഗര്‍വാളും ചേര്‍ന്ന് നിര്‍വഹിച്ചു. പെരുവന്താനം പഞ്ചായത്ത് സിഡിഎസ് ചെയര്‍ പെഴ്സണ്‍ കുഞ്ഞുമോള്‍ ശിവദാസന്‍, കോഴ്സ് കോ ഓര്‍ഡിനേറ്റര്‍മാരായ അക്ഷയ് മോഹ ന്‍ദാസ്‌, ലീനാ മോള്‍ മാത്യു, ക്രിസ്റ്റി ജോസ്, സെക്രട്ടറി ടിജോമോന്‍ ജേക്കബ്‌, വൈസ് പ്രിന്‍സിപ്പല്‍മാരായ  സുപര്‍ണ്ണ രാജു, റെസ്നിമോള്‍ ഇ എ, രതീഷ്‌ പി ആര്‍, ബോബി കെ മാത്യു  എന്നിവർ സംസാരിച്ചു.