ബസ് യാത്രക്കാരിയായ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാ വിനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട, കൊല്ലമുള വെൺകുറിഞ്ഞി ഭാഗത്ത് സ ത്യവിലാസം വീട്ടിൽ സുരേഷ് സമിത്രം (41)നെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അ റസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം വൈകിട്ട് തിരുവനന്തപുരത്ത് നിന്നും വൈറ്റില യ്ക്ക്‌ കാഞ്ഞിരപ്പള്ളി വഴി പോവുകയായിരുന്ന  കെ.എസ്.ആർ.റ്റി.സി ബസ്സിനുള്ളിൽ വച്ച് യുവതിയുടെ  നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. യുവതിയുടെ പ രാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് ഇ യാളെ പിടികൂടുകയുമായിരുന്നു. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്.ഓ നിര്‍മ്മല്‍ ബോസിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.  കോടതിയിൽ ഹാജരാക്കി യ ഇയാളെ റിമാണ്ട് ചെയ്തു.