പെരുവന്താനം സെൻറ് ആന്റണീസ് കോളേജിൻറെ ആഭിമുഖ്യത്തിൽ ഹയർ സെക്ക ന്ററി വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ദ്വിദിന ശില്പശാല 19ന് രാവിലെ 10 മണിക്ക് റവ. ഡോ. ജെയിംസ് ഇലഞ്ഞിപ്പുറത്തിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേ ളനത്തിൽ കെ ജെ തോമസ് Ex.MLA ഉദ്ഘാടനം ചെയ്യും. കോളേജിന്റെ ചെയർമാൻ  ബെന്നി തോമസ്, പ്രിൻസിപ്പൽ ഡോ. ആൻറണി ജോസഫ് കല്ലമ്പള്ളി, സെക്രട്ടറി റ്റിജോ മോൻ  ജേക്കബ് പ്രോഗ്രാം കൺവീനർ റെസ്‌നിമോൾ ഇ. എ, അക്ഷയ മോഹൻ ദാസ് തുടങ്ങിയവർ സംസാരിക്കും.
ആര്‍ട്ടിഫിഷ്യൽ ഇന്റലിജെന്‍സ്, സൈബര്‍ സെക്യൂരിറ്റി, എത്തിക്കൽ ഹാക്കിംഗ്, മെ ഷീന്‍ ലേണിംഗ്, റോബോട്ടിക്സ്, അഗ്രിടെക്, ലൊജിസ്റ്റിക്സ് മാനേജ്‌മന്റ്‌ ആന്‍ഡ്‌ സപ്ലൈ ചെയിൻ മാനേജ്‌മന്റ്‌, ഓഗ്മെന്റ് റിയാലിറ്റി, ഫ്ലട്ടര്‍, ഫുള്‍ സ്റ്റാക്ക് ഡെവലപ്പ്മെന്റ്, സി . എ, സി.എം.എ, എ.സി.സി.എ, സി.എസ്, എയർഹോസ്റ്റസ് ട്രെയിനിങ് തുടങ്ങിയ നൂ തന മേഖലകളിലും ക്ലാസ്സുകളും ഡെമോൺസ്ട്രേഷനുകളും ഉണ്ടായിരിക്കും. പങ്കെടു ക്കുന്നവർക്ക് സർട്ടിഫിക്കറ്റുകളും നൽകുന്നതാണ്. പ്ലസ് ടു വിദ്യാർഥികൾക്ക് പ്രവേശ ന സൗജന്യമായിരിക്കും. സ്കൂൾ ബസ്സ് സകര്യവും ഉച്ചഭക്ഷണവും ക്രമീകരിച്ചിട്ടുണ്ടെ ന്ന്  പ്രിൻസിപ്പൽ ഡോ. ആൻറണി ജോസഫ് കല്ലമ്പള്ളി, പ്രോഗ്രാം കൺവീനർ റെസ്‌നി മോൾ ഇ. എ, അക്ഷയ മോഹൻദാസ് തുടങ്ങിയവർ അറിയിച്ചു.