എകെജെഎം എൻ.എസ്.എസ് കുടുംബസൗഹൃദവും ഭക്ഷ്യമേളയും

Estimated read time 0 min read

കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റ് സംഘടിപ്പിച്ച കുടുംബ സൗഹൃദം 2023 ന്റെ ഉദ്ഘാടനം എൻഎസ്എസ് കാഞ്ഞിരപ്പ ള്ളി ക്ലസ്റ്റർ കൺവീനർ ബിനോ കെ തോമസ് നിർവ്വഹിച്ചു.സ്കൂൾ പ്രിൻസിപ്പാൾ ഫാദർ അ​ഗസ്റ്റിൻ പീടികമല എസ്.ജെ. അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാദർ സ്റ്റീഫൻ സി തടം എസ്.ജെ. മുൻ പ്രോ​ഗ്രാം ഓഫീസേഴ്സിനെ ആദരിച്ചു. പ്രസ്തുത യോ​ഗത്തിൽ വച്ച് വിമുക്ത ഭടന്മാരായ ജോസഫ് കെ. തോമസ്, വിജയകുമാർ എന്നിവരെ സ്കൂൾ വൈസ് പ്രിൻസിപ്പാൾ ഫാദർ ദേവസ്സി പോൾ എസ്.ജെ. പൊന്നാട അണിയിച്ച് ആദരി ച്ചു.

തുടർന്ന് ലോക ഭക്ഷ്യമേളയോടനുബന്ധിച്ച് എൻ.എസ്.എസ്. യൂണിറ്റ് ഒരുക്കിയ വിഭ വ സമൃദ്ധമായ ഭക്ഷ്യമേള ബിനോ കെ. തോമസ് ഉദ്ഘാടനം ചെയ്തു. ദത്ത് ​ഗ്രാമ മെമ്പർ ആന്റണി മാർട്ടിൻ, എൻ.എസ്.എസ്. പ്രോ​ഗ്രാം ഓഫീസർ അനിറ്റ മാത്യു, അസിസ്റ്റന്റ് പ്രോ​ഗ്രാം ഓഫീസർ അനു കെ.വി., എൻ.എസ്.എസ്. ലീഡർമാരായ അഭിജിത്ത് സന്തോഷ്, തോമസ് എസ്.ജെ, അശ്വതി സുരേഷ്, ലെയാ സെബാസ്റ്റ്യൻ എന്നിവർ പ്രസം​ഗിച്ചു.

You May Also Like

More From Author