കുന്നുംഭാഗം സെന്‍റ് ജോസഫ്സ് പള്ളിയിൽ വിശുദ്ധ യൗസേപ്പ് പിതാവിന്‍റെ മധ്യസ്ഥത്തി രുനാൾ ഒന്ന് മുതൽ മുതൽ നാലു വരെ

Estimated read time 1 min read

കുന്നുംഭാഗം സെന്‍റ് ജോസഫ്സ് പള്ളിയിൽ വിശുദ്ധ യൗസേപ്പ് പിതാവിന്‍റെ മധ്യസ്ഥത്തി രുനാൾ ഒന്ന് മുതൽ മുതൽ നാലു വരെ നടക്കുമെന്ന് വികാരി ഫാ. സേവ്യർ കൊച്ചുപറന്പി ൽ, സഹവികാരി ഫാ. ആന്‍റണി ചെല്ലന്തറയിൽ എന്നിവർ അറിയിച്ചു. നാളെ വൈകു ന്നേരം 4.15ന് കൊടിയേറ്റ്, 4.45ന് വിശുദ്ധ കുർബാന, സന്ദേശം, മധ്യസ്ഥപ്രാർഥന – ഫാ. ജോൺ മണാങ്കൽ, 6.15ന് ജപമാല പ്രദക്ഷിണം. രണ്ടിന് വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന, സന്ദേശം, മധ്യസ്ഥപ്രാർഥന – ഫാ. ജോസഫ് തടത്തിൽ, 6.15ന് മരിച്ചവർക്കുവേണ്ടിയുള്ള വലിയ ഒപ്പീസ്. മൂന്നിന് വൈകുന്നേരം 4.30ന് സുറിയാനി ക്രമത്തിൽ വിശുദ്ധ കുർബാന, സന്ദേശം, മധ്യസ്ഥപ്രാർഥന – ഫാ. തോമസ് ഉറുന്പിത്തടത്തിൽ, 6.15ന് ചേപ്പുംപാറ പന്തലിലേക്ക് പ്രദക്ഷിണം, സന്ദേശം – ഫാ. ജോസഫ് കൊച്ചുവീട്ടിൽ, രാത്രി എട്ടിന് സമാപനാശീർവാദം, സ്നേഹവിരുന്ന്. നാലിന് രാവിലെ ഏഴിന് വിശുദ്ധ കുർബാന, സന്ദേശം – ഫാ. സേവ്യർ കൊച്ചുപറന്പിൽ, 10ന് വിശുദ്ധ കുർബാന, സന്ദേശം – ഫാ. ആന്‍റണി ചെല്ലന്തറയിൽ, വൈകുന്നേരം നാലിന് തിരുനാൾ കുർബാന – ഫാ. ഡെന്നോ മരങ്ങാട്ട്, 5.30ന് പ്രദക്ഷിണം തുടർന്ന് സമാപനാശീർവാദം.

You May Also Like

More From Author