കാഞ്ഞിരപ്പള്ളി സിപാസ് എസ്എംഇ നഴ്സിംഗ് കോളേജിലെ ലാമ്പ് ലൈറ്റിംഗ് സെറിമ ണി ഗവ.ചീഫ് വിപ് ഡോ.എൻ ജയരാജ്‌ നിർവഹിച്ചു. സിപാസ് ജോയിന്റ് ഡയറക്ടർ ജയചന്ദ്രൻ അധ്യക്ഷനായി. മുൻ എംജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പറും ഉന്നത വിദ്യാഭ്യാസ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ട റിയുമായ പി ഷാനവാസ്‌ മുഖ്യ പ്രഭാഷണം നടത്തി. ഗാന്ധിനഗർ എസ് എം ഇ നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. പുഷ്പ ആർ, കാഞ്ഞിരപ്പള്ളി നഴ്സിംഗ് കോളേജ് പ്രിൻസി പ്പൽ പ്രൊഫ.എ അമ്പിളി എന്നിവർ വിദ്യാർത്ഥികൾക്ക് ദീപം കൈമാറി. കഞ്ഞിരപ്പ ള്ളി ജനറൽ ഹോസ്പിറ്റൽ ആർഎംഓ ഡോക്ടർ രേഖ ശാലിനി, പിറ്റിഎ വൈസ് പ്രസി ഡന്റ്‌ ശ്രദേവി ഷാജി, നഴ്സിംഗ് കോളേജ് വൈസ് പ്രിൻസിപ്പൽ യമുന ജോസ് ടെസ്സ ജോ ർജ് എന്നിവർ സംസാരിച്ചു.