നമ്മുടെ നാടുകളിൽ അന്യമായി കൊണ്ടിരിക്കുന്ന അയൽപക്ക ബന്ധങ്ങളും കൂട്ടായ്മ കളും വളർത്തുവാൻ കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ 8-ആം വാർഡ് പ്രദേശ ത്തെ ആളുകളുടെ കൂട്ടായ്മയായ ശാന്തിനഗർ റെസിഡൻസ് അസോസിയേഷൻന്റെ നാലാമത് വാർഷികവും പൊതുസമ്മേളനവും സംസ്ഥാന ശുചിത്വ മിഷൻ ഡയറക്ടർ മുഹമ്മദ്‌ ജാ ഉൽഘാടനം ചെയ്തു.

അസോസിയേഷൻ പ്രസിഡന്റ് താജു സീബു അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ സുമി ഇസ്മയിൽ, വി യൂ നൗഷാദ്, സെക്രട്ടറി ബഷീർ പാറടിയിൽ, ട്രഷറർ ഷിജാസ് ബഷീർ, കൊടുവന്താനം മസ്ജിദ് ചീഫ് ഇമാം അഫ്സൽ ബാഖവി,ഷുക്കൂർ പനന്താനം, പൂ ഞ്ഞാർ SMVHS അദ്ധ്യാപകൻ അസ്‌ലം മോട്ടിവേഷൻ ക്ലാസ്സ്‌ നടത്തി.തുടർന്ന് വിവിധ കായിക മത്സരങ്ങളും കലാപരിപാടികളും അരങ്ങേറി.