കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപിയും പ്രതിപക്ഷ നേതാവ് വി.ഡി. സ തീശനും സംയുക്തമായി നയിക്കുന്ന ‘സമരാഗ്‌നി’ എന്ന പേരിലുള്ള സംസ്ഥാനതല ജാ ഥയ്ക്കിടെ, കെ.സുധാകരനു പകരം കെ.സുരേന്ദ്രനു സ്വാഗതമരുളി മുതിർന്ന കോൺ ഗ്രസ് നേതാവ് ആന്റോ ആന്റണി. സമരാഗ്‌നി ജാഥയ്ക്കു പത്തനംതിട്ടയിൽ നൽകി യ സ്വീകരണ യോഗത്തിനിടെയാണു പത്തനംതിട്ട എംപി കൂടിയായ ആന്റോ ആന്റ ണിക്കു പേരു മാറിപ്പോയത്.

കെപിസിസി പ്രസിഡന്റ് എന്നു കൃത്യമായി പറഞ്ഞെങ്കിലും പേരു പറഞ്ഞപ്പോൾ കെ. സുധാകരനു പകരം കെ.സുരേന്ദ്രൻ എന്നായിപ്പോവുകയായിരുന്നു. അബത്തം മനസ്സിലാക്കിയ ആന്റോ ആന്റണി ഉടൻതന്നെ തിരുത്തുകയും ചെയ്തു.