നവകേരള സദസ്സിലെ അപേക്ഷ : ഗവണ്മെന്റ് ചീഫ് വിപ്പിന്റെ ഇടപെടൽ, ആതിര മധുവിനും പിതാവിനും റേഷൻ കാർഡ് ലഭിച്ചു

Estimated read time 1 min read

നവകേരള സദസ്സിലെ അപേക്ഷ, ഗവണ്മെന്റ് ചീഫ് വിപ്പിന്റെ ഇടപെടൽ, ആതിര മധുവിനും പിതാവിനും റേഷൻ കാർഡ് ലഭിച്ചു.

പത്തനംതിട്ട ജില്ലയിലെ ഇലവുംതിട്ട സ്വദേശികളായ മധുവും മകൾ ആതിരയും കാഞ്ഞിരപ്പള്ളി പഞ്ചായത്ത്‌ 17ആം വാർഡിൽ വിഴുക്കിത്തോട്ടിൽ ആണ് താമസം.
മധുവിന്റെ ഭാര്യയുടെ മരണശേഷം സാമ്പത്തികമായി തകർന്ന കുടുംബം വീടും സ്ഥലവും നഷ്ട്ടപ്പെട്ടു മൂത്ത മകളെ വിവാഹം കഴിച്ചയച്ച വീട്ടിൽ വന്ന് താമസിച്ചു വരികയാണ്.

ഇതിനിടെ മധുവിന് കാഴ്ച്ച ശക്തി കുറഞ്ഞതിനെ തുടർന്ന് ജോലി ചെയ്യാൻ കഴിയാ തായി.സാമ്പത്തിക പ്രതിസന്ധി മൂലം പ്ലസ് ടു പരീക്ഷയിൽ വളരെ മികച്ച വിജയം നേടിയ ആതിരയുടെ പഠനവും മുടങ്ങി.ഈ സമയത്താണ് നവകേരള സദസ്സിൽ പൊ ന്കുന്നത്തു വച്ച് മുഖ്യമന്ത്രിക്ക് ആതിര അപേക്ഷ നൽകിയത്.ഒരു റേഷൻ കാർഡ് അ നുവദിക്കണമെന്നും, വീടും തുടർ പഠനത്തിന് സഹായവും ആണ് ആതിര അപേക്ഷ യിൽ ആവശ്യപ്പെട്ടത്.അപേക്ഷ ശ്രദ്ധയിൽ പെട്ട ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ. എൻ ജയരാജ്‌ MLA താലൂക്ക് സപ്ലൈ ഓഫീസർ ജയൻ ആർ നായരുമായി ബന്ധപ്പെട്ട് ആതിര യ്ക്ക് റേഷൻ കാർഡ് അനുവദിയ്ക്കുന്നതിന് നിർദേശം നൽകുകയും മണിക്കൂറുക ൾ ക്കുള്ളിൽ പുതിയ റേഷൻ കാർഡ് അനുവദിച്ചു നൽകുകയും ചെയ്തു.

ഡോ എൻ ജയരാജ്‌ MLA നേരിട്ടത്തി ആതിരയ്ക്ക് റേഷൻ കാർഡ് കൈമാറിയത് വികാ രനിർഭരമായ മുഹൂർത്തം ആയിരുന്നു.മുൻഗണന വിഭാഗത്തിൽ പെട്ട കാർഡ് ലഭിക്കു ന്നത്തോടെ ആതിരയ്ക്കും മധുവിനും പുതിയ വീട്, ആതിരയുടെ തുടർവിദ്യാഭ്യാസം എന്നിവയ്ക്കും വഴിയൊരുങ്ങും എന്ന് MLA പറഞ്ഞു.സമയോചിത ഇടപെടലിലൂടെ ആ തിരയ്ക്ക് പുതിയ കാർഡ് അനുവദിച്ചു നൽകിയ പൊതുവിതരണ വകുപ്പിനെയും കാ ഞ്ഞിരപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസ് ജീവനക്കാരെയും MLA അനുമോദിച്ചു.2023 നവംബർ മാസം ഓൺലൈൻ വഴി അപേക്ഷ ലഭിച്ച 271 കാർഡുകൾ മുൻഗണന വിഭാ ഗത്തിലേയ്ക്ക് മാറ്റി നൽകുമെന്ന് TSO അറിയിച്ചു.

നവകേരള സദസ്സിൽ ലഭിച്ച മുൻഗണന കാർഡിനുള്ള 7 അപേക്ഷകളും ഇതിൽ ഉൾ പ്പെടും.അനധികൃതമായി മുൻഗണന കാർഡുകൾ കൈവശം വച്ച് ഉപയോഗിച്ച 3 പേ രിൽ നിന്നായി 41794/- രൂപ പിഴ ഈടാക്കിയതായി TSO അറിയിച്ചു.അനർഹമായി AAY, PHH കാർഡുകൾ കൈവശം വച്ചിട്ടുള്ള കാർഡുടമകൾ സപ്ലൈ ഓഫീസിൽ കാ ർ ഡുകൾ ഹാജരാക്കി പൊതുവിഭാഗത്തിലേയ്ക്ക് മാറ്റണമെന്നും അല്ലാത്ത പക്ഷം പിഴ ചുമത്തുമെന്നും TSO അറിയിച്ചു.താലൂക്ക് സപ്ലൈ ഓഫീസർ ജയൻ ആർ നായർ, ഗ്രാ മപഞ്ചായത്ത് അംഗങ്ങൾ ആയ സുമേഷ് ആൻഡ്റൂസ്, ആന്റണി മാർട്ടിൻ, ഷാജി പാ മ്പൂരീ, റേഷനിങ് ഇൻസ്‌പെക്ടർമാരായ ഷൈജു എസ് ആർ, ടി സയർ, സജീവ്കുമാർ പി എസ്,അമ്പിളി പി എം,അദീബ് പി എം എന്നിവരും സിനീഷ് കുമാർ പി എസ് എന്നിവരും കാർഡ് നൽകിയ ചടങ്ങിൽ പങ്കെടുത്തു.

You May Also Like

More From Author