എ.കെ.ജെ. എം. സ്കൂളിൽ  വിജയ ദിനാഘോഷം

Estimated read time 1 min read
കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിൻ്റെ വിജയ ദിനാഘോഷം സ്കൂൾ അങ്കണത്തിൽ വച്ച് നടന്നു. സ്കൂൾ മാനേജർ ഫാ.സ്റ്റീഫൻ സി തടം എസ്.ജെ അ ദ്ധ്യക്ഷത വഹിച്ചു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും കാഞ്ഞിരപ്പള്ളി മേരി ക്വീൻസ് ആശുപത്രിയിലെ ശിശുരോഗ വിദഗ്ധനുമായ ഡോ. എഡ്വിൻ റോസ് സാർത്തോ ഉദ്ഘാട നവും മുഖ്യ പ്രഭാഷണവും നടത്തി. സ്കൂൾ പ്രിൻസിപ്പൽ ഫാ. അഗസ്റ്റിൻ പീടികമല എസ്.ജെ സ്കൂൾ റിപ്പോർട്ട് അവതരിപ്പിച്ചു. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ തിളക്ക മാർന്ന വിജയം നേടിയ പ്രതിഭകളെയും ജില്ലാ സംസ്ഥാന തലങ്ങളിലെ ജേതാക്കളെ യും പുരസ്ക്കാരങ്ങൾ നൽകി അനുമോദിച്ചു.
കഴിഞ്ഞ അദ്ധ്യയന വർഷത്തെ പഠനപാഠ്യേതര പ്രവർത്തന മികവ് അടിസ്ഥാനമാക്കി ഓരോ വിഭാഗത്തിൽനിന്നും ഓരോ വിദ്യാർത്ഥിയെ തെരഞ്ഞെടുത്തു. അവർ പ്രത്യേ ക അവാർഡിന് അർഹരായി. ‘കിൻഡർഗാർട്ടൻ വിഭാഗം ‘‍‍‍‍ഡയമണ്ട് ആയി  നന്ദിത അഭിലാഷ്, എൽ.പി.വിഭാഗം പേൾ ആയി അവനി കെ.എ, യു.പി. വിഭാഗം എമറാൾ ഡ് ആയി ലക്ഷ്മി നായർ, ഹൈസ്കൂൾ ജെം ആയി മിഷേൽ എലിസബത്ത് ജോസ്, ഹയർ സെക്കൻഡറി ജ്യുവൽ ആയി അശ്വിൻ നരേന്ദൻ എന്നിവരെ സ്കൂൾ പ്രിൻസിപ്പൽ ഫാ. അഗസ്റ്റിൻ പീടികമല എസ്. ജെ പ്രഖ്യാപിച്ചു.
കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ തങ്കപ്പൻ,സ്കൂൾ വൈസ് പ്രിൻ സിപ്പൽ ഫാ. ദേവസ്സി പോൾ എസ്.ജെ, പിറ്റിഎ പ്രസിഡൻ്റ് ഷാജൻ മാത്യു, എം.പി. റ്റി. എ. പ്രസിഡൻ്റ് ബിൻ്റിമോൾ തോമസ്, വാർഡ് മെമ്പർ മഞ്ജു മാത്യു, പൂർവ്വ വിദ്യാർ ത്ഥി സംഘടനാ പ്രസിഡൻ്റ് റ്റോമി കരിപ്പാപറമ്പിൽ, സെക്രട്ടറി ബോണി ഫ്രാൻസിസ് എന്നിവർ സംസാരിച്ചു . എ.കെ.ജെ.എം സ്കൂളിൽ കിൻഡർഗാർട്ടൻ മുതൽ ഹയർ സെ ക്കൻഡറി വരെ പഠിച്ച കുട്ടികൾക്ക് സ്കൂളിലെ 1988 ബാച്ചിന്റെ നേതൃത്വത്തിൽ പ്ര ത്യേക പുരസ്കാരം നൽകി ആദരിച്ചു. ബാച്ചിനെ പ്രതിനിധീകരിച്ച് ഷാജി വലിയകുന്ന ത്ത് ചടങ്ങിൽ പങ്കെടുത്തു.
ഈ വർഷം സ്കൂളിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപകരായ കെ.സി. ജോൺ, ജോർജ്ജു കുട്ടി ആന്റണി, ജെയിംസ് പി. ജോൺ, കൃഷ്ണകുമാരി എ.വി., സിസ്റ്റർ ആനിസ് എസ്. എച്ച് എന്നിവരെ സ്കൂൾ മാനേജർ ഫാദർ സ്റ്റീഫൻ സി. തടം പൊന്നാട അണിയിക്കുക യും പ്രിൻസിപ്പൽ ഫാ. അഗസ്റ്റിൻ പീടികമല എസ്. ജെ. മെമന്റോ നൽകി ആദരിക്കു കയും ചെയ്തു. സ്കൗട്ട് ആൻഡ് ഗൈഡ്സ് രാജ്യ പുരസ്കാർ, കബ്സ് ആൻഡ് ബുൾബുൾ ഗോൾ ഡൻ ആരോ തുടങ്ങിയ ദേശീയ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ കുട്ടികളെ സ്കൗട്ട് ജില്ലാ കമ്മീഷണർ ഫാദർ വിൽസൺ പുതുശ്ശേരി എസ്.ജെ,സ്കൗട്ട് മാസ്റ്റർ കെ.സി ജോൺ, ബു ൾ ബുൾ ജില്ല കമ്മീഷണർ ലതിക റ്റി.കെ തുടങ്ങിയവർ പുരസ്കാരങ്ങൾ നൽകി ആദരി ച്ചു.  കൂടാതെ ഈ ആദ്ധ്യയനവർഷം ബെസ്റ്റ് സ്കൗട്ട് ആയി തിരഞ്ഞെടുക്കപ്പെട്ട ആരോ ൺ ജോസഫ്, ബെസ്റ്റ് ഗൈഡ് ആയി തിരെഞ്ഞെടുക്കപ്പെട്ട മിഷേൽ എലിസബത്ത് ജോ സ് എന്നിവരെ ഇംപീസാ അവാർഡ് നൽകി ആദരിക്കുകയുണ്ടായി. വിദ്യാർത്ഥിക ളു ടെ വിവിധ കലാപ്രകടനങ്ങൾ സദസ്സിനെ വർണ്ണാഭമാക്കി.

You May Also Like

More From Author