എംഇറ്റി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അതിഥി അധ്യാപക ഒഴിവ്

Estimated read time 1 min read
എയ്ഡഡ് മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ട്രൈബൽ മാനേജ്മെ ന്റായ മല അരയ എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ശബരീശ കോളജ് മുരിക്കുംവയൽ, ട്രൈബൽ ആർട്സ് ആൻഡ് സയൻസ് കോളജ് നാടുകാണി എന്നിവിട ങ്ങളിൽ അതിഥി അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ശബരീശ കോളേജിൽ കൊമേഴ്സ്, ഹിന്ദി, മലയാളം, മാത്തമാറ്റിക്സ് , സോഷ്യോളജി എന്നീ വിഷയ ങ്ങളിലും ട്രൈബൽ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഇക്കണോമിക്സ്, മലയാളം, ഇംഗ്ലീഷ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, കെമിസ്ട്രി, സുവോളജി, ഫുഡ് സയൻസ് എന്നീ വിഷയങ്ങളിലും ഒഴിവുണ്ട്. യു സി ജി യോഗ്യത ഉള്ളവർക്ക്‌ അപേക്ഷിക്കാം.
അപേക്ഷകർ വിദ്യാഭ്യാസ വകുപ്പിന്റെ കോട്ടയം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിരിക്കണം. താല്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, ഡി ഡി രജിസ്ട്രേഷ ൻ സർട്ടിഫിക്കറ്റ്, ബയോഡാറ്റ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം തപാൽ വഴി അപേക്ഷകൾ സമർപ്പിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവ സാന തീയതി മെയ് പത്ത്. ശബരീശ കോളേജിലേക്കുള്ള അപേക്ഷകൾ മാനേജർ,  ശ ബരീശ കോളേജ്, കരിനിലം പി.ഒ മുണ്ടക്കയം, കോട്ടയം 686513. Phone – 9496180154, 04828278560 എന്ന വിലാസത്തിലും, ട്രൈബൽ ആർട് ആൻഡ് സയൻസ് കോളേജിലേ ക്കുള്ള അപേക്ഷകൾ മാനേജർ, ട്രൈബൽ ആർട്സ് ആൻഡ് സയൻസ് കോളേജ്, കരിപ്പി ലങ്ങാട് പിഒ നാടുകാണി, ഇടുക്കി -686601. Ph: 9846787149 എന്ന വിലാസത്തിലും അ യക്കണം.

You May Also Like

More From Author