കാഞ്ഞിരപ്പള്ളി സെന്‍റ്.ഡോമിനിക്സ് കോളേജ് ഇക്കണോമിക്സ് വിഭാഗം മഹാത്മാ ഗാന്ധി  യൂണിവേഴ്സിറ്റിയുടെ ഗവേഷണകേന്ദ്രമായി ഉയർത്തപ്പെട്ടു. കേന്ദ്രത്തിന്റെ ഔപചാരിക ഉദ്ഘാടനം വൈസ് ചാൻസലർ പ്രൊഫ. ഡോ. സി.ടി. അരവിന്ദകുമാർ നിർവഹിച്ചു. രണ്ട് ഗവേഷണ മാർഗ്ഗദർശികളുടെ കീഴിൽ 10 വിദ്യാർത്ഥികൾക്ക് ഗവേഷണം നടത്തുവാനുള്ള സൗകര്യമാണ് ഉള്ളത്. പ്രിൻസിപ്പാൾ ഡോ. സീമോൻ തോമസ് അധ്യക്ഷത വഹിച്ചു. മാനേജർ ഫാ. വർഗീസ് പരിന്തിരിക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. ഡോ ജയ്മോള്‍ ജെയിംസ്, ശ്രീമതി റാണി തോമസ്, ഡോ. ജിപ്സൺ വർഗീസ്, പ്രൊഫ. റോസിലിൻ ജോർജ് എന്നിവർ പ്രസംഗിച്ചു.