കാഞ്ഞിരപ്പള്ളി : സംസ്ഥാനത്തെ മികച്ച തഹസിൽദാർ ആയി തെരെഞ്ഞെടുക്കപ്പെട്ട ബെന്നി മാത്യവിനും ജില്ലയിലെ മികച്ച വില്ലേജ് ഓഫിസറായി തെരെഞ്ഞെടുക്കപ്പെട്ട കാഞ്ഞിരപ്പള്ളി വില്ലേജ് ഓഫിസർ സുബൈർ വി.എംനും വിഴിക്കിത്തോട് പിവെഎം എ വായനശാലയുടെയും ബ്ലോക്ക് പഞ്ചായത്ത് മണ്ണാറക്കയം ഡിവിഷൻ്റെയും സംയു ക്ത ആഭിമുഖ്യത്തിൽ ജനകിയ ആദരവ് നല്കി. പഞ്ചായത്ത് പ്രസിഡൻ്റ് KR തങ്കപ്പൻ അ ധ്യക്ഷത വഹിച്ച സമ്മേളനം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയ്യർപേഴ്സൺ ജെസി ഷാജൻ മണ്ണംപ്ലാക്കൽ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് അഗം ജോളി മടുക്കക്കുഴി മുഖ്യപ്രഭാക്ഷണം നടത്തി. സമ്മേളന ത്തിൽ പഞ്ചായത്ത് അംഗങ്ങളായ മഞ്ജു മാത്യൂ, വി.പി രാജൻ, റിജോ വാളാന്തറ, റോ സമ്മ പുളിയക്കൽ, റ്റി.പി രാധാകൃഷ്ണൻ നായർ, ഇ.പി ഗംഗാധരൻ, കെ കെ രമേശ്വരൻ സാബു കെ ബി , പി.എസ് ചന്ദ്രശേരൻ നായർ, വിഴിക്കിത്തോട് ജയകുമാർ തുടങ്ങിയ വർ സംസാരിച്ചു.