മാധ്യമം ദിനപ്പത്രം കോട്ടയം മുൻ ബ്യൂറോ ചീഫ് എഡിറ്ററും, കേരള പത്ര പ്രവർത്തക യൂണിയൻ മുൻ സംസ്ഥാന സമിതിയംഗവും, എരുമേലി മഹല്ല് ജമാഅത്ത് സെക്രട്ടറി യുമായ ചക്കാലക്കൽ സി .എ.എം കരീമിന്റെ മകൾ ഫാത്തിമ കരീം(22) അന്തരിച്ചു.

തലച്ചോറിലുണ്ടായ രക്തസ്രാവം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഫാത്തിമ യുടെ ആരോഗ്യ നില അതീവ ഗുരുതരമായി മരണം സംഭവിക്കുകയായിരുന്നു. പഠന ത്തിൽ സമർത്ഥയായിരുന്ന ഫാബി പാലാ നിർമിതി കേന്ദ്രം ഓഫീസിൽ ജീവനക്കാ രി യായിരുന്നു. ഈരാറ്റുപേട്ട മുസ്ലിം ഗേൾസ്‌ ഹയർ സെക്കണ്ടറി സ്കൂൾ മുൻ പ്രിൻസിപ്പൽ ഫൗസിയാ ടീച്ചർ ആണ് മാതാവ് . ഖബറടക്കം നാളെ (ഞായർ ) എരുമേലി മഹല്ല് ജമാ അത്ത് ഖബർസ്ഥാനിൽ. സഹോദരൻ – വസീം മുഹമ്മദ്‌.