തിരഞ്ഞെടുപ്പ് തിരക്കിനിടെ സ്ഥാനാർത്ഥിയുടെ പുസ്തക പ്രകാശനം

Estimated read time 0 min read

പത്തനംതിട്ട പാർലമെൻ്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥിയും മുൻ ധനകാര്യ മ ന്ത്രിയുമായ തോമസ് ഐസക്കിൻ്റെ 30 നിയോലിബറൽ വർഷങ്ങൾ എന്ന പുസ്തക പര മ്പരയിലെ രണ്ടാമത്തെ പുസ്തകമായ നിയോ ലിബറൽ പാളയത്തിലെ ഇന്ത്യ എന്ന പു സ്തകമാണ് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രകാശനം ചെയ്തത്. മുണ്ടക്കയം ആർ മണി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ അധ്യാപികയായ രമക്ക് പുസ്തകം കൈമാറി പ്രകാശനം ചെയ്തു. യോഗ ത്തിൽ മുതിർന്ന സിപിഎം നേതാവ് കെ.ജെ തോമസ്, സിപിഎം ഏരിയാ സെക്രട്ടറി കെ.രാജേഷ്, സിവി അനിൽകുമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഇതോടൊപ്പം 1426 ബൂത്ത് കേന്ദ്രങ്ങളിൽവച്ച് ഓരോ പ്രദേശത്തെയും സാംസ്കാരിക പ്രവർത്തകർ, വിശിഷ്ഠ അധ്യാപകർ, സാമൂഹ്യനായകർ, ബഹുജനസംഘടനാ നേതാ ക്കൾ, മാതൃകാ കൃഷിക്കാർ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ പുസ്തകം പ്രകാശനം ചെയ്തു.

You May Also Like

More From Author