കാഞ്ഞിരപ്പള്ളി: കാറിനുള്ളില്‍ കുടുങ്ങിയ കൊച്ചുകുട്ടിയെ ഫയര്‍ ഫോഴ്‌ സെത്തി കാറിന്റെ ചില്ല് പൊട്ടിച്ച് പുറത്തെടുത്തു. ശനിയാഴ്ച ഉച്ചകഴി ഞ്ഞാണ് സംഭവം. കാഞ്ഞിരപ്പളളി ബസ് സ്‌ററാന്‍ഡിന് സമീപം ദേശിയ പാതയിലാണ് സംഭവം. കടയിലെത്തിയ കുടുംബം കുട്ടി അകത്താണെന്ന് അറിയാതെ കാര്‍ ലോക്ക് ചെയ്യുകയായിരുന്നു. പിന്നീട് കാറിന്റെ ഗ്ലാസ് താക്കാനും ഡോര്‍ തുറക്കാനും ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ കാറിന്റെ ഗ്ലാസ് ഇടിച്ച് പൊട്ടിച്ച് കുട്ടിയെ പുറത്തെടുക്കുകയായിരുന്നു.