വർഗീയതക്കെതിരെ ആഗ.13 ന് കോട്ടയത്ത് സംഘടിപ്പിക്കുന്ന ജനജാഗ്രത സദസിൻ്റെ പ്രചരണാർഥം സിഐടിയു,കെഎസ്കെടിയു, കർഷകസംഘം നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളിയിൽ കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു.സിഐടിയു ഏരിയാ സെക്രട്ടറി പി.കെ.നസീർ ക്യാപ്റ്റനായ ജാഥ കർഷകസംഘം ഏരിയാ സെക്രട്ടറി സജിൻ വി ഉദ്ഘാടനം ചെയ്തു.പേട്ട കവലയിൽ സമാപന യോഗം സി ഐ ടി യു ജില്ലാ ജോ. സെക്രട്ടറി വി.പി.ഇസ്മായിൽ ഉദ്ഘാടനം ചെയ്തു.കെ.എൻ.ദാമോദരൻ,ടി.കെ.ജയൻ, എ.കെ.തങ്കച്ചൻ, എം.എ.റിബിൻ ഷാ,ശ്യാം, കെ.എസ്.ഷാനവാസ്, ഇ.കെ.രാജു, ജോമോൻ തോമസ്, രാജേഷ് എം.ആർ എന്നിവർ സംസാരിച്ചു.