ഇടുക്കിയിൽ രാത്രി യാത്രയും ഓഫ് റോഡ് സവാരിയും നിരോധിച്ചു

Estimated read time 0 min read

ഇടുക്കി ജില്ലയിലെ മലയോര മേഖലകളിലൂടെയുള്ള  രാത്രി യാത്ര നിരോധിച്ചു. റെഡ്, ഓറഞ്ച് അലർട്ടുകൾ പിൻവലിക്കുന്നത് വരെയാണ് യാത്രാനിയന്ത്രണങ്ങൾ. നിരോധനം ഫലപ്രദമായി നടപ്പിലാക്കുന്നതിന് ജില്ലാ പൊലീസ് മേധാവി, സബ് ഡിവിഷണൽ മജിസ്‌ട്രേറ്റുമാർ, റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫിസർ, തഹസിൽദാർമാർ എന്നിവർക്ക് കലക്ടർ കർശന നിർദേശം നൽകി.

ജില്ലയിലെ വിനോദ സഞ്ചാരമേഖലകളിൽ നിയന്ത്രണങ്ങൾ ഏർ‌പ്പെടുത്തുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും വിനോദസഞ്ചാര വകുപ്പ്‌, ഡിടിപിസി, ഹൈഡല്‍ ടൂറിസം, വനം വകുപ്പ്‌ , കെഎസ്‌ഇബി, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവർക്ക് ചുമതല  നൽകി. ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക്‌ മുന്നറിയിപ്പുകള്‍ ലഭ്യമാകുന്നുവെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉറപ്പ്‌ വരുത്തേണ്ടതാണ്‌. റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ എത്തുന്ന വര്‍ക്കും മുന്നറിയിപ്പുകള്‍ നൽകണം .ജില്ലയിലെ ഓഫ്‌ റോഡ്‌ സഫാരി കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.

You May Also Like

More From Author

+ There are no comments

Add yours