ചക്കകൾ കാഴ്ചുകിടക്കുന്ന ശിഖരം; കരാറുകാർ ലാഭം നോക്കിയില്ല; പഞ്ചായത്ത് കിണറിന് ലഭിച്ചത് മനോഹര ചുറ്റുമതിൽ 

Estimated read time 0 min read
പെരുവന്താനം പഞ്ചായത്ത് മെമ്പറുടെ ആശയം അസിസ്റ്റൻറ് എൻജിനീയറും ശില്പിയും ആവിഷ്കരിച്ചപ്പോൾ എവിടെയും കാണാത്ത മനോഹരമായ ചുറ്റു മതിൽ പഞ്ചായത്ത് കിണറിന് സ്വന്തം.ഒന്നാം വാർഡായ കൊടികുത്തി അങ്കണവാടിക്ക് സമീപത്തേ 150 വർഷം പഴക്കമുള്ള കിണറാണ് പഞ്ചായത്ത് പുതുക്കി നിർമ്മിച്ച ത്.പണ്ട് കാലത്ത് വാട്ടർ അതോറിറ്റിയുടെ കുടിവെള്ളം എത്തുന്നതിന് മുൻപ് പാള കെട്ടി സമീപവാസികൾ കുടിവെള്ളം ഈ കിണറ്റിൽ നിന്നും ശേഖരിച്ചിരുന്നു. ഒരുപാട് തലമുറകൾക്ക് കുടിവെളള നൽകിയ ഈ കിണർ വാട്ടർ അതോറിറ്റിയുടെ ജല വിതരണം മുടങ്ങുമ്പോൾ ഈ തലമുറക്കും ജലം നൽകുന്നു.
1.25 ലക്ഷം രൂപയാണ് നിർമ്മാണത്തിന് ചിലവഴിച്ചത്. കിണറിന്റെ ചുറ്റുമതിൽ ഇടിഞ്ഞത് മൂലം ഇവിടെ നിന്നും ജലം ലഭിക്കാതായതോടെയാണ് ചുറ്റുമതിൽ പുനർ നിർമ്മിക്കുവാൻ പഞ്ചായത്ത് ടെൻഡർ ക്ഷണിച്ചത്. തുക കുറവാണെന്ന കാരണത്താൽ ജോലി ഏറ്റെടുക്കുവാൻ കരാറുകാർ തയ്യാറായില്ല. നാട്ടുകാരും നിർമ്മാണ കരാറുകാ രുമായ ജിജി ഇബ്രാഹിമിനെയും മുഹമ്മദ് കുട്ടിയെയും പഞ്ചായത്ത് അംഗം പി. വൈ. നിസാർ നിർമ്മാണം നീളുന്ന വിവരം ധരിപ്പിച്ചു. ഇതോടെ ഇരുവ രും ലാഭം നോക്കാതെ നിർമ്മാണ കരാർ ഏറ്റെടുക്കുകയായിരുന്നു.
നിർമ്മാണ ജോലിക്കാരനും ശില്പിയുമായ പുഞ്ചവയൽ 504 കോളനി, നാവളത്തും പറമ്പ് ബിനോയിയാണ് മനോഹരമായ ചുറ്റുമതിൽ നിർമ്മിച്ചത്. പഞ്ചായത്തിലെ അസിസ്റ്റൻറ് എൻജിനീയർ അജിത്താണ് ചുറ്റുമതിൽ രൂപകൽപ്പന ചെയ്തത്. മുകൾവശം വെട്ടിനീക്കിയ വലിയൊരു മരക്കുറ്റിയാണ് കിണറിന്റെ ചുറ്റുമതിൽ. ഇതി നോട് ചേർന്ന് കപ്പി തൂക്കുവാൻ ചക്കകൾ കാഴ്ചുകിടക്കുന്ന  ശിഖരം ഇറക്കിയ പ്ലാവിന്റെ ശില്പവുമാണ് തയ്യാറാക്കിയത്. ഇതിൽ ചക്കപ്പഴം തിന്നുന്ന അണ്ണാനെയും, പ്ലാവിന്റെ മറ്റൊരു ദ്വാരത്തിൽ കയറിപ്പോകുന്ന ഉടുമ്പിനെയും ശില്പി മനോഹരമായി കൊത്തി വച്ചു. പൂർണ്ണമായും കമ്പിയും സിമൻറ് ും ഉപയോഗിച്ചായിരുന്നു നിർമ്മാണം.  കിണറിനൊട് ചേർന്ന് അംഗൻവാടി  സ്ഥിതി ചെയ്യുന്നതിനാൽ അവിടെ എത്തുന്ന കുട്ടി പട്ടാളത്തിന് ഇത് കൂടുതൽ കൗതകം നൽകും. സംസ്ഥാന തന്നെ ആദ്യമായാണ് പൊതു കിണറിന് ഇത്രയും മനോഹരമായ ചുറ്റുമതിൽ ഉള്ളതെന്ന് പറയപ്പെടുന്നു.
ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നിർമ്മിച്ചതിനാൽ കിണറിന്റെ ഔപചാരികമായ ഉദ്ഘാടനമോ ശിലാ ഫലകങ്ങളോ ഫ്ലക്സ് ബോർഡുകളോ വേണ്ടെന്നു വച്ചതായി പഞ്ചായത്തംഗം പി.വൈ. നിസാർ പറഞ്ഞു.കഴിഞ്ഞ   7വർഷമായി   തന്റെ വാർഡിൽ നടക്കുന്ന റോഡ് കോൺക്രീറ്റ് ഉൾപ്പടെ ഒരു പണികൾക്കും ശീല ഫലകം വെച്ചിട്ടില്ല എന്നതാണ് പി.വൈ നിസ്റ്റാറിനെ പിന്നെയും വ്യത്യസ്തനാക്കുന്നത്. ഇതേ പറ്റി ചോദിച്ചാൽ  ശീല ഫലകത്തിന് ചിലവാകുന്ന 2600 രൂപ ജനങ്ങളുടെ നികുതി പണമാണ് അതു മുടക്കി ശീല ഫലകം സ്ഥാപിക്കേണ്ടതില്ല എന്നാണ് അദ്ദേഹത്തിന്റെ ഭാഷ്യം.

You May Also Like

More From Author

+ There are no comments

Add yours