മഴക്കാലപൂര്‍വ്വ ശുചീകരണം പ്രവര്‍ത്തനത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം

Estimated read time 1 min read

മഴക്കാലപൂര്‍വ്വ ശുചീകരണം പ്രവര്‍ത്തനത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ബസ് സ്റ്റാന്‍ഡ് പരിസരം ശുചീകരിച്ച് പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. തങ്കപ്പന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തിക്കുന്ന ടൗണ്‍ ഹാളും പരിസരം, കുരിശുങ്കല്‍ കവല എന്നിവിടങ്ങളില്‍ തിങ്കളാഴ്ച ശുചീകരണം നടത്തി.  വാര്‍ഡു തലങ്ങളിലും ശുചീകരണ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. 20-നകം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

തോടുകളുടെയും ഓടകളുടെയും ശുചീകരണം, സ്‌കൂളുകള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ പരിസര ശുചീകരണം, കൊതുക് നശീകരണം, പാതയോരത്തെ കാട് വെട്ടിമാറ്റല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കുന്നത്. വേനല്‍ മഴയെത്തിയത് തോടുകളുടെയും ചിറ്റാര്‍ പുഴയുടെയും ശുചീകരണത്തെ ബാധിക്കും. ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷ ശ്യാമള ഗംഗാദരന്‍, പഞ്ചായത്തംഗങ്ങളായ റോസമ്മ തോമസ്, ബിജു പത്യാല, മഞ്ജു മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.

You May Also Like

More From Author

+ There are no comments

Add yours