റെജിമോന്റെ ചികിത്സാസഹായത്തിനായി നാട് ഒരുമിക്കുന്നു

Estimated read time 1 min read

പനമറ്റം: എലിക്കുളത്ത് രാഷ്ട്രീയ സാമൂഹികരംഗങ്ങളിൽ നാൽപ്പതുവർഷമായി നിറസാന്നിധ്യമായിരുന്ന മുട്ടത്തുകുന്നേൽ എം.റെജിമോന്റെ ചികിത്സാ സഹായ ത്തിനായി നാട് ഒരുമിക്കുന്നു. കുടൽസംബന്ധമായ അസുഖം ബാധിച്ച് ശസ്ത്രക്രിയ വേണ്ടി വന്നിരിക്കുകയാണ്. ജന്മനാ ഓട്ടിസം ബാധിച്ച് നടക്കാനും സംസാരി ക്കാനും കഴിവില്ലാത്ത ഏകമകന്റെ ചികിത്സക്കായി സമ്പത്ത് മുഴുവൻ ചെലവഴിച്ച റെജിമോന്റെ ചികിത്സയ്ക്ക് വഴികാണാതെ കുടുംബം ബുദ്ധിമുട്ടിയപ്പോഴാണ് സഹായമൊരുക്കാൻ രാഷ്ട്രീയ, സാമൂഹികപ്രവർത്തകർ തീരുമാനിച്ചത്.

അഞ്ചുലക്ഷം രൂപയിലേറെ സമാഹരിക്കണം. എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് കൺവീനറായും, ഏഴുമുതൽ 10 വരെ വാർഡുകളിലെ അംഗങ്ങളും രാഷ്ട്രീയപാർട്ടി പ്രതിനിധികളും ഉൾപ്പെട്ട സമിതിയാണ് പ്രവർത്തിക്കുന്നത്. ഞായറാഴ്ച ഭവനസന്ദർശനത്തിലൂടെ പരമാവധി തുക സ്വരൂപിക്കാനാണ് ശ്രമം. കൂടാതെ എസ്.ബി.ഐ.ഇളങ്ങുളം ശാഖയിൽ ചികിത്സാസഹായസമിതിയുടെ ജോയിന്റ് അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ-43078343110, ഐ.എഫ്. എസ്.സി.എസ്.ബി.ഐ.എൻ. 0070360.

You May Also Like

More From Author

+ There are no comments

Add yours